പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിന് ഗിഫ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

Web Desk
2 Min Read

ദോഹ: പ്രവാസി പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും സാധ്യമായ പരിഹാരങ്ങള്‍ക്കായി നിരന്തരം പോരാടുകയും ചെയ്യുന്ന പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിനെ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ (ഗിഫ) 2022ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് തെരഞ്ഞെടുത്തതായി ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരും സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങരയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഒരു ലക്ഷത്തി ഒന്ന് രൂപയും ഗിഫയുടെ ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

city exchange

മൂന്ന് പതിറ്റാണ്ട് കാലം പ്രവാസിയാരുന്ന ഡോ. അഹ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ വിശിഷ്യ പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങള്‍ ശ്ലാഘനീയമാണെന്ന് ഗിഫ അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി. ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതീയ ദിവസ് കേരള ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ഡോ. എസ് അഹമ്മദ് പുരാതന പത്രപ്രവര്‍ത്തക കുടുംബാംഗമാണ്. 30 വര്‍ഷം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യയിലാദ്യമായി 1988ല്‍ പ്രവാസി സംഘടനക്കു രൂപം നല്‍കുകയും പ്രവാസികള്‍ക്കു സംഘടിതാ ബോധം പകരാന്‍ പരിശ്രമിക്കുകയും ചെയ്തു.

- Advertisement -
Ad image

1996ല്‍ കേരളത്തില്‍ നോര്‍ക്കാ വകുപ്പും 2002ല്‍ കേന്ദ്ര സര്‍ക്കാരില്‍ വകുപ്പും രൂപീകരിക്കുന്നതിന് പിന്നില്‍ എസ് അഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച പ്രവാസി ഭാരതീയ ദിനാഘോഷം കഴിഞ്ഞ 20 വര്‍ഷവും കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഇന്ത്യന്‍ പ്രസിഡണ്ടില്‍ നിന്നും പ്രവാസി ബന്ധു നാമകരണ പത്രിക സ്വീകരിച്ച അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് തപാല്‍ വകുപ്പ് സപ്തതി സ്റ്റാമ്പ് ഫോട്ടോ ആലേഖനം ചെയ്ത് പുറത്തിറക്കി. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.

ദേശീയവും അന്തര്‍ ദേശീയവുമായ 200ല്‍ പരം പുരസ്‌ക്കാരങ്ങള്‍ നേടിയ അദ്ദേഹത്തിന്റെ സാമൂഹ്യ രംഗങ്ങളിലെ സേവന അംഗീകാരമായി ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

17 വര്‍ഷമായി ഇന്ത്യയിലെ ആദ്യ പ്രവാസി മുഖപത്രമായ പ്രവാസി ഭാരതി നടത്തി വരുന്നു. നാടക നടന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, പത്രപ്രവര്‍ത്തകന്‍, പ്രസംഗകന്‍ എന്നിവക്ക് പുറമേ കനല്‍ ചില്ലകള്‍ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ് കൂടിയാണ് ഡോ. അഹ്മദ്.

Share This Article
Leave a Comment
error: Content is protected !!