രാജ്യത്തെ ആദ്യ ഗ്രീന്‍ ടാക്സികളുമായി കേരളത്തിലെ ട്രാവല്‍ ഓപ്പറേറ്റര്‍ എം ജി എസ്

Web Desk
1 Min Read

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ ട്രാവല്‍ ഓപ്പറേറ്റര്‍ കമ്പനികളിലൊന്നായ എം ജി എസ് രാജ്യത്താദ്യമായി ഗ്രീന്‍ ടാക്സികളുടെ സേവനമാരംഭിച്ചു. ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റാ എക്സ്പ്രസ്-ടി എന്ന മോഡലിന്റെ പത്തു ഇലക്ട്രിക് കാറുകളാണ് എം ജി എസിന്റെ ഫ്ളീറ്റിലേയ്ക്ക് പുതുതായി എത്തിയത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം പി ആദ്യസവാരി നടത്തി ഗ്രീന്‍ ടാക്സി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നിലവില്‍ 400-ലേറെ വാഹനങ്ങളോടെ കൊച്ചി, തിരുവനന്തപുരം കോഴിക്കോട്, കണ്ണൂര്‍, വിമാനത്താവളങ്ങളും ഐ ടി പാര്‍ക്കുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം ജി എസ് ഒരു വര്‍ഷത്തിനകം 100 ഗ്രീന്‍ ടാക്സികള്‍ കൂടി നിരത്തിലിറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എം എസ് അനില്‍ കുമാര്‍ പറഞ്ഞു.

city exchange

ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കു മാറുകയെന്നത് പുതുയുഗത്തിന്റെ ആവശ്യമാണെന്നും രാജ്യത്തെ ടാക്സി വിഭാഗത്തില്‍ ഇതിന് തുടക്കം കുറിക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനച്ചെലവില്‍ ഗണ്യമായ കുറവുണ്ടാകുമെന്നതിനു പുറമെ പരമ്പരാഗത ഇന്ധനത്തിന്റെ ഉപയോഗവും മലിനീകരണവും തീര്‍ത്തും ഇല്ലാതാക്കാനും ഇവയിലൂടെ സാധിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് സീനിയര്‍ മാനേജര്‍ ഇ വി സൗത്ത് വൈങ്കടേഷ് എന്‍ പറഞ്ഞു. ഇതു കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍, സി എന്‍ ജി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ടാക്സികളെല്ലാം ഘട്ടംഘട്ടമായി ഇലക്ട്രികിലേയ്ക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് കശ്മീരിലേയ്ക്ക് ഇലക്ട്രിക് വാഹനത്തില്‍ യാത്ര ചെയ്തു വന്ന അബ്ദുല്‍ നിസാറിനെയും കുടുംബത്തെയും ചടങ്ങില്‍ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!