ഒക്ടോബറില്‍ വാഹന രജിസ്ട്രേഷന്‍ 45.8 ശതമാനം വര്‍ധിച്ചു

Web Desk
1 Min Read

ദോഹ: ഒക്ടോബര്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 12,203. 2021ലെ ഒക്ടോബറിനെ അപേക്ഷിച്ച് 45.8 ശതമാനവും പ്രതിവര്‍ഷം 80.2 ശതമാനവും വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്.

city exchange

ഒക്ടോബറില്‍ സ്വകാര്യ മോട്ടോര്‍ സൈക്കിളുകളുടെ രജിസ്‌ട്രേഷന്‍ 639 ആയിരുന്നു. മുന്‍ മാസം ഇത് 604 ആയിരുന്നു ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൊത്തം പുതിയ വാഹനങ്ങളില്‍ അഞ്ച് ശതമാനവും സ്വകാര്യ പുതിയ മോട്ടോര്‍ സൈക്കിളുകളാണ്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിന്റെ സൂചനയാണ് വാഹന രജിസ്ട്രേഷനിലെ വര്‍ധനവും കൂടുതല്‍ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. ട്രെയിലറുകളുടെ രജിസ്‌ട്രേഷന്‍ പ്രതിവര്‍ഷം 65 ശതമാനം വര്‍ധിച്ചു.

- Advertisement -
Ad image

2022 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം ട്രാഫിക് ലംഘനങ്ങളില്‍ 71 ശതമാനവും സ്പീഡ് ലിമിറ്റ് ലംഘനമാണ് (റഡാര്‍) ഉള്‍പ്പെടുന്നത്.

Share This Article
Leave a Comment
error: Content is protected !!