ഖത്തര്‍ ഹജ്ജ് തീര്‍ഥാടകര്‍ വിശുദ്ധ കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങി

Web Desk
1 Min Read

മക്ക: ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് ഖത്തറില്‍ നിന്നുള്ള ആദ്യ സംഘം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെ വിശുദ്ധ കേന്ദ്രങ്ങളിലെത്തി. യാത്രകള്‍ ഖത്തര്‍ അധികാരികള്‍, ഹജ്ജ് മിഷന്‍, സൗദി ഭരണകൂടം എന്നിവയുടെ ഏകോപിത സംവിധാനങ്ങളുടെ ഭാഗമായാണ് പുരോഗമിക്കുന്നത്.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സും സൗദിയയും നടത്തുന്ന വിമാനങ്ങളിലായി 18 അംഗീകൃത ഹജ്ജ് ക്യാംപെയ്നുകളിലെ തീര്‍ഥാടകരാണ് യാത്രതിരിച്ചത്. ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള തീര്‍ഥാടക പ്രവാഹം ദുല്‍ഹിജ്ജ 7-ാം തിയ്യതി ഞായറാഴ്ച വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹജ്ജ് യാത്ര സുഗമമാക്കുന്നതിന് മുന്‍കൂട്ടി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ഖത്തര്‍ ഹജ്ജ് കാര്യ വകുപ്പ് വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ബാഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഖത്തര്‍ ഹജ്ജ് മിഷന്‍ സംഘങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ഥാടകരെ മക്കയിലെ താമസ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതും ലഗേജ് നേരിട്ട് ഹോട്ടലുകളിലെത്തിക്കുന്നതും മിഷന്‍ സംഘങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!