കൊല്ലം ജില്ലയിലെ യു ഡി എഫ് എം എല്‍ എമാര്‍ക്ക് ആശംസകള്‍ അറിയിച്ചു

Web Desk
1 Min Read

ദോഹ: കൊല്ലം ജില്ലയില്‍ നിന്നും വിജയിച്ച യു ഡി എഫ് എം എല്‍ എമാര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ യോഗം സംഘടിപ്പിച്ചു. സി ആര്‍ മഹേഷ് (കരുനാഗപ്പള്ളി), ഉല്ലാസ് കോവൂര്‍ (കുന്നത്തൂര്‍), പി സി വിഷ്ണുനാഥ് (കുണ്ടറ), ഷിബു ബേബി ജോണ്‍ (ചവറ), ബിന്ദു കൃഷ്ണ (കൊല്ലം), വിനു മോഹന്‍ (ഇരവി പുരം), എം എം നസീര്‍ (ചടയമംഗലം), ജ്യോതി കുമാര്‍ ചാമക്കാല (പത്തനാപുരം) എന്നിവര്‍ക്ക് ആശംസകള്‍ അറിയിച്ചു.

city exchange

വിജയിച്ച എം എല്‍ എമാര്‍ ഓണ്‍ലൈനില്‍ യോഗത്തില്‍ സന്തോഷം പങ്കുവച്ചു. യോഗം കൊല്ലം ജില്ലാ നേതാവ് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അനില്‍ കുണ്ടറ, മുഹമ്മദ്‌റാഫി, ജില്ലാ നേതാക്കളായ നൗഷാദ്, ഷിബു ഇബ്രാഹിം കുട്ടി, നിഷാദ് നിസാര്‍, അനസ്, ഫിറോസ്, ജേക്കബ് പത്തനാപുരം, വെട്ടൂര്‍ റിയാസ്, മുഖ്യ രക്ഷാധികാരി ജോസ് ചവറ, മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!