Connect with us

Business

ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ന്യൂ ഈയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്‍ തുടങ്ങി

Published

on


ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്‍ ആരംഭിച്ചു. ജനുവരി നാലിന് തുടങ്ങി മാര്‍ച്ച് 22 വരെ നീണ്ടു നില്‍ക്കുന്ന മെഗാ പ്രമോഷനില്‍ 50 റിയലിനോ അതിനു മുകളിലോ പാര്‍ച്ചസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാം.

30 പേര്‍ക്ക് 150000 റിയലിന്റെ ക്യാഷ് പ്രൈസും (5000 റിയാല്‍ വീതം ഒരാള്‍ക്ക്) മൂന്നു പേര്‍ക്ക് ജെടൂര്‍ എക്‌സ്50 കാറുകളും ഉള്‍പ്പെടുന്ന മെഗാ പ്രമോഷനില്‍ 33 ഭാഗ്യശാലികള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. മൂന്ന് ഘട്ടങ്ങളിലായുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരെഞ്ഞെടുക്കുന്നത്.

ആദ്യഘട്ട നറുക്കെടുപ്പ് 2025 ജനുവരി 26നും രണ്ടാം ഘട്ടം ഫെബ്രുവരി 23നും അവസാന ഘട്ട നറുക്കെടുപ്പ് മാര്‍ച്ച് 23നും ആയിരിക്കും. എല്ലാ മൂന്നു മാസക്കാലയളവിലും നടത്തി വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകളും ഗോള്‍ഡ് ബാറുകളും ക്യാഷ് പ്രൈസുകളും നല്‍കി ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.

ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കെയ്ന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ് ഷഹാനിയ, പ്ലാസ മാള്‍ (ഷോപ്പുകള്‍ 91 ആന്റ് 170), ഉം ഗാര്‍ണ്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകെയര്‍ എന്നിവയുള്‍പ്പെടെ എല്ലാ ഗ്രാന്‍ഡ് മാള്‍ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷന്‍ ലഭ്യമാണ്.

എല്ലാ ഉപഭോക്താക്കളും പ്രമോഷന്റെ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടറും ഐസിസി ഉപദേശക സമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.


error: Content is protected !!