Featured
യു എ ഇ സ്‌പേസ് 42 തുറയ്യ 4 ഭ്രമണപഥത്തിലെത്തിച്ചു

ദുബായ്: യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പേസ്ടെക് കമ്പനിയായ സ്പേസ് 42ന്റെ തുറയ്യ 4 (ടി 4) വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പ്രീമിയം ജിയോസ്പേഷ്യല്‍ ഡാറ്റ, ജിയോസ്പേഷ്യല്‍ അനലൈറ്റിക്സ് എ ഐ പ്ലാറ്റ്ഫോമുകളും സേവനങ്ങളും നോണ്‍ ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകള്‍ (എന്‍ടിഎന്‍), സുരക്ഷിത കണക്റ്റിവിറ്റി സൊല്യൂഷനുകള്‍ എന്നിവ നല്‍കാന്‍ ശേഷിയുള്ള സ്‌പേസ് 42ന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം.


യു എസിലെ ഫ്‌ളോറിഡയിലുള്ള കേപ് കാനവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തുറയ്യ 4 ബഹിരാകാശത്തേക്ക് വിന്യസിച്ചതിനെത്തുടര്‍ന്ന്, ഉപഗ്രഹം അതിന്റെ ബില്‍റ്റ്-ഇന്‍ ഇലക്ട്രിക്കല്‍ ത്രസ്റ്ററുകള്‍ ഇലക്ട്രിക്കല്‍ ഓര്‍ബിറ്റ് റൈസിങ്ങിനായി (ഇഒആര്‍) ജ്വലിപ്പിച്ചു.

ഭൂമിയില്‍ നിന്ന് ഏകദേശം 36,000 കിലോമീറ്റര്‍ ഉയരത്തില്‍ 44 ഡിഗ്രി കിഴക്കായി അതിന്റെ പ്രവര്‍ത്തന ഭൂസ്ഥിര പരിക്രമണ പഥത്തില്‍ തുറയ്യ 4 എത്തുന്നതു വരെ ഈ പ്രക്രിയ നീണ്ടു നില്‍ക്കും.


ഏറ്റവും വലിയ എംഎസ്എസ് കമ്മ്യൂണിക്കേഷനുള്ള സാറ്റലൈറ്റുകളില്‍ ഒന്നായതിനാല്‍ പ്രതിരോധം, സര്‍ക്കാര്‍ സേവനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലുടനീളമുള്ള ഉപയോഗങ്ങള്‍ക്ക് ഇത് പര്യാപ്തമാകും.


