നെതന്യാഹുവിന്റെ ‘രഹസ്യ സന്ദര്‍ശനം’ നിഷേധിച്ച് യു എ ഇ

Web Desk
1 Min Read

അബുദാബി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രഹസ്യമായി യു എ ഇ സന്ദര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകള്‍ യു എ ഇ നിഷേധിച്ചു. ഇറാനുമായുണ്ടായ യുദ്ധത്തിനിടെ നെതന്യാഹു അബുദാബിയിലെത്തി യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നത്.

city exchange

ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ”ഇറാനുമായുള്ള യുദ്ധകാലത്ത് നെതന്യാഹു രഹസ്യ സന്ദര്‍ശനം നടത്തി, യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി” എന്നായിരുന്നു ഇസ്രയേല്‍ ഓഫീസ് അറിയിച്ചത്.

അമേരിക്കന്‍ സ്ഥാനപതി മൈക്ക് ഹക്കബി യുദ്ധത്തിനിടെ ഇസ്രയേല്‍ തങ്ങളുടെ അയേണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനവും അത് പ്രവര്‍ത്തിപ്പിക്കാനുള്ള സൈനികരെയും യു എ ഇയിലേക്ക് അയച്ചുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം.

ഹക്കബിയുടെ പരാമര്‍ശങ്ങള്‍ നേരിട്ട് സ്ഥിരീകരിക്കാതിരുന്നെങ്കിലും നെതന്യാഹുവിന്റെ സന്ദര്‍ശനം ഇസ്രയേല്‍- യു എ ഇ ബന്ധത്തില്‍ ചരിത്രപരമായ മുന്നേറ്റമാണ് എന്നും ഇസ്രയേല്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

- Advertisement -
Ad image

എന്നാല്‍ യു എ ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു എ ഇ സന്ദര്‍ശിച്ചതായോ ഇസ്രയേല്‍ സൈനിക പ്രതിനിധി സംഘത്തെ രാജ്യം സ്വീകരിച്ചതായോ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ യു എ ഇ നിഷേധിക്കുന്നുവെ്ന്ന് വ്യക്തമാക്കി.

ഇസ്രയേലുമായുള്ള യു എ ഇയുടെ ബന്ധം പരസ്യവും ഔദ്യോഗികവുമാണ്. അവ സുതാര്യതയില്ലാത്ത രഹസ്യ ക്രമീകരണങ്ങളിലല്ല അധിഷ്ഠിതമായിരിക്കുന്നത്. അതിനാല്‍ ഔദ്യോഗിക പ്രഖ്യാപനമില്ലാത്ത സന്ദര്‍ശനങ്ങളോ രഹസ്യ ധാരണകളോ സംബന്ധിച്ച എല്ലാ അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!