

കൊച്ചി: വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ കൊച്ചി തീരത്തു നിന്നും 38 മൈല്‍ അകലെ ചരിഞ്ഞു. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് ചരിഞ്ഞത്. കാര്‍ഗോയില്‍ മറൈന്‍ ഓയിലാണെന്നാണ് പറയപ്പെടുന്നതെങ്കിലും വ്യക്തതയില്ല.

കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ജീവനക്കാരില്‍ കുറേ പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോസ്റ്റ് ഗോര്‍ഡും നാവികസേനയും രക്ഷാ ദൗത്യത്തിലുണ്ട്.

കാര്‍ഗോ തീരത്തടിഞ്ഞാല്‍ പൊതുജനങ്ങള്‍ ഇതിന് അടുത്തേക്ക് പോവുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ പറയുന്നു. കാര്‍ഗോ തീരത്തടിഞ്ഞാല്‍ പൊലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ ഉടന്‍ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ആറു മുതല്‍ എട്ടുവരെ കണ്ടെയ്നറുകള്‍ വരെയാണ് കടലില്‍ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെയാണ് ഇവ എത്താന്‍ സാധ്യത.

