

തായ്‌പേയ്: തായ്വാനിലെ തായ്‌പേയ് സിറ്റിയില്‍ നടക്കുന്ന വേള്‍ഡ് മസ്റ്റേഴ്‌സ് ഗെയിംസ് 2025ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഹാന്‍ഡ്ബോള്‍ മാസ്റ്റേഴ്‌സ് ടീമുകള്‍ 35 പ്ലസ്, 45 പ്ലസ് പ്രായവിഭാഗങ്ങളില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി.

ഇന്ത്യന്‍ ഹാന്‍ഡ്ബോള്‍ ടീമിന്റെ മികച്ച നേട്ടത്തില്‍ കേരളത്തിലെ ദേശീയ ചാമ്പ്യന്‍മാരായ ടീമില്‍ നിന്നുള്ള താരങ്ങള്‍ക്കാണ് പ്രധാന പങ്ക്. കഴിഞ്ഞ നാഷണല്‍ മാസ്റ്റേഴ്‌സ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കേരള ടീം അംഗങ്ങളാണ് ഇന്ത്യന്‍ സ്‌ക്വാഡിന്റെ മിക്ക ഭാഗവും സമ്പുഷ്ടമാക്കി വിജയം സാധ്യമാക്കിയത്.

സൂപ്പര്‍ മാസ്റ്റേഴ്‌സ് ഗെയിംസ് ആന്റ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (ഇന്ത്യ) നേതൃത്വത്തില്‍ വിനോദ് കുമാര്‍ (ഡയറക്ടര്‍/ സിഇഒ) ആണ് ഇന്ത്യന്‍ സംഘത്തെ മുന്നോട്ട് നയിച്ചത്. ഹാന്‍ഡ്ബോള്‍ വിഭാഗത്തിന് മിഷന്‍ കോര്‍ഡിനേറ്ററായും പരിശീലകനായും ജോര്‍ജ് ബി വര്‍ഗീസ് സേവനമനുഷ്ഠിച്ചു.
35 പ്ലസ് വിഭാഗത്തില്‍ സനല്‍ കുമാര്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു. 45 പ്ലസ് വിഭാഗത്തില്‍ പ്രദീപ് നാഥ് ക്യാപ്റ്റനായി ടീമിനെ നയിച്ചു.

