ഫുട്‌ബോള്‍: ഖത്തര്‍- അഫ്ഗാനിസ്ഥാന്‍ മത്സര ടിക്കറ്റുകള്‍ നവംബര്‍ 9 മുതല്‍ ലഭ്യം

Web Desk
1 Min Read

ദോഹ: നവംബര്‍ 16ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഖത്തര്‍ ദേശീയ ടീമിന്റെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുള്ള ടിക്കറ്റുകള്‍ നവംബര്‍ ഒന്‍പത് മുതല്‍ ഓണ്‍ലൈനായി വാങ്ങാമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍ കുവാരി അറിയിച്ചു.

city exchange

2026ലെ ഫിഫ ലോകകപ്പ്, 2027ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായാണ് മത്സരം. ടിക്കറ്റ് നിരക്ക് 10, 30, 50 റിയാല്‍ വീതമാണ്.

‘2026 ഫിഫ ലോകകപ്പിലും 2027 ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളിലും ഞങ്ങളുടെ ദേശീയ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരെ ക്ഷണിക്കുന്നു,’ എന്നാണ് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഖാലിദ് അല്‍ കുവാരി പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -
Ad image

പ്രത്യേക ആവശ്യങ്ങളുള്ള ആരാധകര്‍ക്ക് accessibilityqfa.qa എന്ന ഇ-മെയില്‍ വിലാസം വഴി ടിക്കറ്റുകള്‍ അഭ്യര്‍ഥിക്കാവുന്നതാണ്.

2026 ലോകകപ്പിനും 2027 ലെ ഏഷ്യന്‍ കപ്പിനുമുള്ള സംയുക്ത ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യക്കുമെതിരെ രണ്ട് മത്സരങ്ങള്‍ കളിക്കാനുള്ള തയ്യാറെടുപ്പ് ഖത്തരി ഫുട്‌ബോള്‍ ടീം. അഫ്ഗാന്‍ ദേശീയ ടീമുമായി നവംബര്‍ 16നും ദോഹയില്‍ ആതിഥേയത്വം വഹിക്കും. അഞ്ച് ദിവസത്തിന് ശേഷം ഇന്ത്യന്‍ ടീമുമായും മത്സരിക്കും.

Share This Article
Leave a Comment
error: Content is protected !!