

മസ്‌കത്ത്: വാഴയൂര്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂര്‍ സര്‍വീസ് ഫോറം (വി എസ് എഫ്) ഒമാന്‍ ചാപ്റ്റര്‍ ഉദ്ഘാടനം നവംബര്‍ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒമാന്‍ സമയം ഒന്നരയ്ക്ക് (ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന്) ഓണ്‍ലൈന്‍ സൂമില്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി കോലോത്തടി മുഖ്യാതിഥിയായി പങ്കെടുക്കും.


വി എസ് എഫ് ഖത്തര്‍ ചീഫ് അഡൈ്വസര്‍ മശ്ഹൂദ് വി സി മുഖ്യപ്രഭാഷണം നടത്തും. വി എസ് എഫ് ഖത്തര്‍ പ്രസിഡന്റ് റഫീഖ് കാരാട്, വി എസ് എഫ് സൗദി ജനറല്‍ സെക്രട്ടറി ഷൗക്കത്തലി കോട്ട, വി എസ് എഫ് യു എ ഇ ചീഫ് അഡൈ്വസര്‍ അരവിന്ദ് കാരാട് തുടങ്ങിയവര്‍ ആശംസകള്‍ നേരും.

വി എസ് എഫ് ഒമാന്‍ ലോഗോ പ്രകാശനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ചടങ്ങില്‍ മശ്ഹൂദ് വി സി നിര്‍വഹിച്ചു. യോഗത്തില്‍ ഹബീബ്, അഷറഫ് പൂഞ്ചപ്പാടം, സുധീര്‍ ബാബു കാരാട്, റഫീഖ് കോട്ടുപാടം, അജീഷ് കാരാട്, ഷഫീക് അന്‍വര്‍ കോട്ടുപാടം, ബുഷൈര്‍ മൂളപ്പുറം, ഷമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
