

തിരുവനന്തപുരം: മനസ്സ് (മലയാള നാടക സഹൃദയ സംഘം) സംഘടിപ്പിക്കുന്ന നാടക വിരുന്നിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കഥാപ്രാസംഗികന്‍ അയിലം ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. മനസ്സ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു.

മൈലയ്ക്കല്‍ എ ബി വിഘ്‌നേശ്വരന്‍ വൈദ്യര്‍ക്ക് മനസ്സ്-
മാനവീയം പുരസ്‌കാരം ചടങ്ങില്‍ സമ്മാനിച്ചു.

ചലച്ചിത്ര നടന്‍ കൊല്ലം തുളസി, മനസ്സ് ജനറല്‍ സെക്രട്ടറി കരുംകുളം ബാബു, സ്വാഗതസംഘം കണ്‍വീനര്‍ എസ് രത്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
