

പരപ്പനങ്ങാടി- താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 16 ആയി. ബോട്ടിലുണ്ടായിരുന്ന പലരേയും ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന. ബോട്ടില്‍ മുപ്പത്തിയഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ കുറിച്ച് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളല്ലാതെ കൃത്യമായ കണക്കുകളില്ല.

രക്ഷപ്പെടുത്തിയ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന ഭൂരിപക്ഷം പേരും.
ബോട്ട് തലകീഴായാണ് മറിഞ്ഞത്. അതുകൊണ്ടുതന്നെ നിരവധി പേര്‍ ബോട്ടിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് സംശയിക്കുന്നുണ്ട്.
(അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്ത)

