യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: നടുറോഡില്‍ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആലുവ പൈപ്പ് ലൈന്‍ റോഡില്‍ കരിവേട്ടുംകുഴി വീട്ടില്‍ ആലപ്പുഴ കരീലക്കുളങ്ങര സ്വദേശി വിഷ്ണു (34), ഇരിട്ടി കിളിയന്തറ പുഞ്ചയില്‍ വീട്ടില്‍ ജിജിന്‍ മാത്യു (34), കളമശ്ശേരി ഗ്ലാസ് ഫാക്ടറിയ്ക്ക് വാടക താമസിക്കുന്ന മരോട്ടിക്കല്‍ വീട്ടില്‍ രാജേഷ് (42) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

ഏലൂക്കര സ്വദേശികളായ മുഹമ്മദ് നസീഫ്, മുഹമ്മദ് ബിലാല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആറാം തിയ്യതി വൈകിട്ട് നാലരയോടെ മാര്‍ക്കറ്റിന് സമീപമുള്ള സര്‍വ്വീസ് റോഡിലാണ് സംഭവം. ബാറില്‍ നിന്ന് മദ്യപിച്ച ശേഷം അക്രമിസംഘം യാത്ര ചെയ്ത ഓട്ടോറിക്ഷ ബിലാലും നസീഫും സഞ്ചരിച്ച കാറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ കടന്നു കളയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ക്രൂരമായ മര്‍ദ്ദനത്തിന് കാരണമായത്. തുടര്‍ന്ന് മൂന്നുപേരും ഒളിവില്‍ പോയി.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘം വിവിധയിടങ്ങളില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേരും
നിരവധി കേസുകളിലെ പ്രതികളാണ്.

- Advertisement -
Ad image

ഇന്‍സ്‌പെക്ടര്‍ എം എം മഞ്ജു ദാസ്, എസ് ഐമാരായ ജി അനൂപ്, ടി ആര്‍ ഹരിദാസ്, എസ് എസ് ശ്രീലാല്‍, അബ്ദുല്‍ റൗഫ്, സി പി ഒമാരായ മുഹമ്മദ് അമീര്‍, മാഹിന്‍ ഷാ അബൂബക്കര്‍, കെ എം മനോജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!