സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്: പ്രതികളുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

Web Desk
0 Min Read

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ജില്ലയില്‍ മൂന്നിടത്തായാണ് പരിശോധന നടത്തിയത്.
നിലവില്‍ രണ്ട് പേര്‍ അറസ്റ്റിലായ കേസില്‍ ഒളിവിലുള്ള ഗഫൂര്‍, കൃഷ്ണ പ്രസാദ്, ഷബീര്‍ എന്നീ പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്.

city exchange


പ്രതികളുടെ യാത്രാ രേഖകളും ബാങ്കിടപാട് വിവരങ്ങളും പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരുവില്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാന്തര എക്സ്ചേഞ്ചുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടപടിയെന്ന് പൊലീസ് പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!