ഇന്ത്യ വില്‍പ്പനയ്ക്ക്; ട്വിറ്ററില്‍ ട്രെിന്റിംഗായി രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

Web Desk
2 Min Read

ന്യൂഡല്‍ഹി: ഇന്ത്യ വില്‍പ്പനയ്ക്ക് ഹാഷ്ടാഗുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും ട്വിറ്ററുമേറ്റെടുത്ത് ട്രെന്‍ഡിംഗായി ക്യാംപയിന്‍.

city exchange


അവര്‍ ആദ്യം വിറ്റത് ആദരവും ബഹുമാനവുമാണ് എന്നു ട്വീറ്റു ചെയ്താല്‍ രാഹുല്‍ ഗാന്ധി കാംപയിന്‍ തുടക്കമിട്ടത്. രാഹുല്‍ ഗാന്ധി ആരംഭിച്ച കാംപയിന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും തുടര്‍ന്ന് നിരവധി പേരും ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ ആസ്തികള്‍ ധനസമാഹരണത്തിനായി കൈമാറ്റത്തിന് വെച്ച കേന്ദ്രത്തിന്റെ നടപടികള്‍ വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.


ഏഴു പതിറ്റാണ്ടുകൊണ്ട് പൊതുപണം ചിലവഴിച്ച് പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ സ്വത്ത് നരേന്ദ്ര മോദി തന്റെ വ്യവസായി സുഹൃത്തുക്കള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്നു കുറ്റപ്പെടുത്തിയാണ് രാഹുല്‍ പുതിയ നീക്കം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്.
റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാന സൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്ന് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജ് കഴിഞ്ഞ ദിവസമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. കേന്ദ്രത്തിന് ഉടമസ്ഥാവകാശം നിലനില്‍ക്കുമെന്നും നിശ്ചിത കാലത്തിന് ശേഷം തിരിച്ചെടുക്കുമെന്നുമൊക്കെയാണ് കേന്ദ്രം വ്യവസ്ഥ ചെയ്യുന്നതെന്ന മന്ത്രി പറയുന്നുണ്ടെങ്കിലും അതൊന്നും ഇന്ത്യയിലെ ജനങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് കാംപയിന്‍ തെളിയിക്കുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്തി വില്‍പ്പനയുടെ 14 ശതമാനം വരുന്ന കൈമാറ്റ നടപടിക്രം നീതി ആയോഗാണ് തയ്യാറാക്കിയത്.

- Advertisement -
Ad image

റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് ഒന്നര ലക്ഷം കോടി, വൈദ്യുതി ഉത്പാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000 കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24,462 കോടി, റിയല്‍ എസ്റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!