ഖത്തര്‍ സര്‍വകലാശാല വിദ്യാര്‍ഥി- ഗവേഷകര്‍ രൂപകല്‍പ്പന ചെയ്ത നാനോ ഉപഗ്രഹം വിക്ഷേപിച്ചു

Web Desk
2 Min Read

ദോഹ: ബഹിരാകാശ ശാസ്ത്ര- സാങ്കേതിക രംഗങ്ങളില്‍ പ്രായോഗിക വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനും ദേശീയ ശേഷികള്‍ വികസിപ്പിക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഖത്തര്‍ സര്‍വകലാശാല ആദ്യ നാനോ ഉപഗ്രഹമായ ക്യൂബ്‌സാറ്റ് 1 വിജയകരമായി വിക്ഷേപിച്ചു. ഇത് ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ പ്രധാന നേട്ടമായി കണക്കാക്കപ്പെടുന്നു.

city exchange

ഖത്തര്‍ സര്‍വകലാശാലയുടെ പ്രസ്താവനയില്‍ 2012 മുതല്‍ സ്വയം ഫണ്ടിംഗിലൂടെ വികസിപ്പിച്ചെടുത്ത വിദ്യാര്‍ഥി വിദ്യാഭ്യാസ പദ്ധതികളുടെയും ഗവേഷണ അടിസ്ഥാന സൗകര്യങ്ങളുടെയും ദീര്‍ഘകാല പരിശ്രമങ്ങള്‍ക്ക് ഈ വിക്ഷേപണം കിരീടം ചൂടുന്നതായി വ്യക്തമാക്കി. തുടര്‍ന്ന് 2020 മുതല്‍ 2025 വരെ ഖത്തര്‍ റിസര്‍ച്ച്, ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സില്‍ (ക്യു ആര്‍ ഡി ഐ) ധനസഹായം നല്‍കിയ ഗവേഷണ പദ്ധതിയിലൂടെ ഇതിന് കൂടുതല്‍ പിന്തുണ ലഭിച്ചു.

2025- 2026 കാലയളവില്‍ ക്യൂബ്‌സാറ്റ്1 നാനോ ഉപഗ്രഹത്തിന്റെ നിര്‍മ്മാണം, പരിശോധന, വിക്ഷേപണം എന്നിവയ്ക്കായി എഷ്‌ഹെയില്‍സാറ്റുമായി നടത്തിയ ധനസഹായ കരാറിലൂടെയും പദ്ധതിക്ക് അധിക പിന്തുണ ലഭിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു.

ക്യൂബ്‌സാറ്റ്1 പദ്ധതി ഉപഗ്രഹങ്ങളുടെ രൂപകല്‍പ്പന, വികസനം, പ്രവര്‍ത്തനം എന്നിവയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഗവേഷകരെയും നേരിട്ട് പങ്കെടുപ്പിക്കുന്നതിലൂടെ ഖത്തര്‍ സര്‍വകലാശാലയിലെ വിദ്യാഭ്യാസ പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. പ്രായോഗിക അനുഭവപാഠനത്തിനും വിദ്യാര്‍ഥികേന്ദ്രീത വിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കുന്ന സര്‍വകലാശാലയുടെ തന്ത്രപരമായ പദ്ധതിയുമായി ഇത് പൂര്‍ണമായും ഒത്തുചേരുന്നതാണെന്നും വ്യക്തമാക്കി.

- Advertisement -
Ad image

സര്‍വകലാശാലയിലെ ഗവേഷകരുടെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വിവിധ ദേശീയ സ്ഥാപനങ്ങളുമായി സഹകരണ ധനസഹായത്തോടെ ഭാവിയില്‍ കൂടുതല്‍ നാനോ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുകയും രൂപകല്‍പ്പന ചെയ്ത് വിക്ഷേപിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. നാനോ ഉപഗ്രഹത്തിന്റെ പ്രധാന ശാസ്ത്രീയ ദൗത്യം ചിത്രീകരണ പേലോഡ് ക്യാമറ ഉപയോഗിച്ചുള്ള ഭൂമിയുടെ നിരീക്ഷണമാണ്.

ഈ ഉപഗ്രഹം ബഹിരാകാശയാന എഞ്ചിനീയറിംഗിലും പ്രവര്‍ത്തന രീതികളിലും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രായോഗിക പരിചയം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത വിദ്യാഭ്യാസ-ഗവേഷണ വേദിയാണ്.

ഖത്തര്‍ സര്‍വകലാശാലയിലെ ഗവേഷകരും വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് ഇത് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ഉപഗ്രഹ ആശയവിനിമയത്തിനും ഭൂമിയുടെ കുറഞ്ഞ റെസലൂഷന്‍ ചിത്രങ്ങള്‍ സര്‍വകലാശാല വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന നാനോ ഉപഗ്രഹ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് ഡൗണ്‍ലിങ്ക് ചെയ്യുന്നതിനും ഇത് സജ്ജീകരിച്ചിരിക്കുന്നു. വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും സമര്‍പ്പിത സംഘമാണ് ഈ സ്റ്റേഷന്‍ കൈകാര്യം ചെയ്യുന്നത്. ഖത്തര്‍ രാഷ്ട്രത്തിലെ ഏക അക്കാദമിക് ഗ്രൗണ്ട് സ്റ്റേഷനാണിത്.

വിക്ഷേപണവും ദൗത്യ പ്രവര്‍ത്തനങ്ങളും ഘട്ടംഘട്ടമായി നടപ്പിലാക്കും. ആദ്യം വിക്ഷേപണ വാഹനത്തിലൂടെയുള്ള ഓര്‍ബിറ്റിലേക്കുള്ള പ്രവേശനം, തുടര്‍ന്ന് കണ്ടെയ്‌നറിന്റെ സ്ഥിരത, അതിനുശേഷം ക്യൂബ്‌സാറ്റ് 1ന്റെ വിന്യാസം എന്നിവ നടക്കും.

ഇതിന് ശേഷം ഓര്‍ബിറ്റിലെ സ്ഥിരതയും സാങ്കേതിക പരിശോധനകളും പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ആഴ്ചകളില്‍ ഗ്രൗണ്ട് സ്റ്റേഷനുമായി പൂര്‍ണമായ ആശയവിനിമയവും പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

Share This Article
Leave a Comment
error: Content is protected !!