ഇന്ത്യയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിനുകള്‍ പ്രചരിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി റോഡ്ഷോ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ ദേശീയ ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സി ടി സി), ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) എന്നിവയുടെ സഹകരണത്തോടെ റോഡ്ഷോ സംഘടിപ്പിച്ചു. ഇന്ത്യയുടെ പ്രശസ്തമായ ആഡംബര ടൂറിസ്റ്റ് ട്രെയിനുകളായ മഹാരാജാസ് എക്‌സ്പ്രസും ഗോള്‍ഡന്‍ ചാരിയറ്റും പ്രചരിപ്പിക്കുന്നതിനായാണ് പരിപാടി നടത്തിയത്.

city exchange

ഇന്ത്യയുടെ പ്രീമിയം റെയില്‍ ടൂറിസം സാധ്യതകള്‍ റോഡ്ഷോയില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. പുരസ്‌കാരങ്ങള്‍ നേടിയ ആഡംബര ട്രെയിന്‍ യാത്രകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, രാജകീയ പാരമ്പര്യം, ലോകോത്തര ആതിഥേയത്വം എന്നിവ പ്രദര്‍ശിപ്പിക്കപ്പെട്ടു.

റോഡ് ഷോയില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ദേശീയ ടൂറിസം ദിനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സുസ്ഥിരവും ഉയര്‍ന്ന മൂല്യമുള്ളതുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ദിനം വഹിക്കുന്ന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഡംബര ടൂറിസം ലക്ഷ്യസ്ഥാനമായി ഇന്ത്യയ്ക്ക് ലഭിച്ചുവരുന്ന വര്‍ധിച്ചുവരുന്ന ആകര്‍ഷണവും പൈതൃകം, സൗകര്യം, ക്രമീകരിച്ച യാത്രാനുഭവങ്ങള്‍ എന്നിവ ഒരുമിച്ച് നല്‍കുന്ന മഹാരാജാസ് എക്‌സ്പ്രസിന്റെയും ഗോള്‍ഡന്‍ ചാരിയറ്റിന്റെയും പ്രത്യേകതകളും അദ്ദേഹം വിശദീകരിച്ചു. ടൂറിസം സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍- ഖത്തര്‍ ടൂറിസം പങ്കാളികള്‍ തമ്മില്‍ അടുത്ത സഹകരണം ആവശ്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

- Advertisement -
Ad image

ഐ ആര്‍ സി ടി സിയുടെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പ്രോമില ഗുപ്ത ആഡംബര ട്രെയിനുകളുടെ യാത്രാപഥങ്ങള്‍, ഓണ്‍ബോര്‍ഡ് സൗകര്യങ്ങള്‍, സേവന നിലവാരങ്ങള്‍, സവിശേഷതകള്‍ എന്നിവയെക്കുറിച്ച് വിശദമായ അവതരണം നടത്തി. റൂട്ടുകള്‍, തീമാറ്റിക് യാത്രകള്‍, അന്താരാഷ്ട്ര യാത്രികര്‍ക്കായി ഒരുക്കിയ സമ്പൂര്‍ണ സാംസ്‌കാരിക അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ അവലോകനം നല്‍കി.

പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരാണ് റോഡ്ഷോയില്‍ പങ്കെടുത്തത്.

Share This Article
Leave a Comment
error: Content is protected !!