അസന്തുലിത വികസനത്തില്‍ മാറ്റം വരാന്‍ പദ്ധതി തയ്യാറാക്കണം: കെ എന്‍ എ ഖാദര്‍

Web Desk
2 Min Read

അസന്തുലിത വികസനത്തില്‍ മാറ്റം വരാന്‍ പദ്ധതി തയ്യാറാക്കണം: കെ എന്‍ എ ഖാദര്‍
ദോഹ: മലപ്പുറത്ത് മാത്രമല്ല കേരളത്തില്‍ തന്നെ ജനങ്ങള്‍ അനുഭവിക്കുന്നത് അസന്തുലിതമായ വികസനമാണെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു. വ്യക്തമായ പദ്ധതി തയ്യാറാക്കി ജനസംഖ്യാനുപാതികമായി കാര്യങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ മജസ്റ്റിക്കിന്റെ ലോഞ്ചിനോടനുബന്ധിച്ച് നടത്തിയ മലപ്പുറം ജില്ലാ വികസനം വര്‍ത്തമാനം ഭാവി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഭരണ സംവിധാനങ്ങള്‍ ഒരുക്കുമ്പോഴാണ് വികസനത്തെ അതിന്റേതായ രീതിയില്‍ എത്തിക്കാനാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തിന്റെ സ്‌നഹവും മനുഷ്യബന്ധങ്ങളും മതസൗഹാര്‍ദ്ദവും വളരെ അഭിമാനകരമായ കാര്യങ്ങളാണ്. ഈ മനോഭാവം വളരെ ആഴത്തല്‍ വേരോടിയ പ്രദേശമാണ് മലപ്പുറം ജില്ലയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലുള്ളവര്‍ നിഷ്‌കളങ്കരായതിനാല്‍ അതിന്റെ നേട്ടം മാത്രമല്ല പലപ്പോഴും ബലിയാടാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.

പ്രവാസികള്‍ കേരളത്തിന്റേയും ഇന്ത്യയുടേയും വികസനത്തില്‍ വഹിക്കുന്ന പങ്ക് എടുത്തു പറയാറുണ്ട്. ആഗോളതലത്തില്‍ നോക്കുമ്പോള്‍ ലോകത്ത് നടക്കുന്ന പലായനത്തിന്റെ 22 ശതമാനമാണ് ഇന്ത്യയില്‍ നിന്നുണ്ടാകുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തില്‍ നിന്നാണ്. എന്നാല്‍ കേരളത്തിന്റെ അത്രയും പ്രവാസികളില്ലാത്ത മഹാരാഷ്ട്രയിലേക്കാണ് ഏറ്റവും കൂടുതല്‍ പണം എത്തുന്നത്.
വിദേശ രാജ്യങ്ങളിലേക്കെന്ന പോലെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കും പലായനം നടക്കുന്നുണ്ട്. അത് തടയേണ്ടതുമില്ല.

- Advertisement -
Ad image

മലപ്പുറം സെമിനാറിന്റെ പ്രധാന പ്രത്യേകത വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണ് ഇവിടെ പങ്കെടുക്കുന്നത് എന്നതാണ്. എന്നാല്‍ ഞങ്ങളെല്ലാവരും വ്യത്യസ്തരാണെന്ന ചിന്ത ആവശ്യമില്ല. മലപ്പുറത്തിന്റേയും ഇന്ത്യയുടേയും കാര്യത്തില്‍ ഞങ്ങള്‍ ഒന്നാണ്. രാഷ്ട്രീയ അടിസ്ഥാനത്തിലോ മതപരമായോ ആയ മനുഷ്യന്‍ എന്ന നിലയിലും ആധുനിക സാങ്കേതികയും സൗകര്യങ്ങളും എല്ലാവര്‍ക്കും ലഭിക്കണമെന്നതാണ് ലക്ഷ്യം.

എല്ലാ മതങ്ങളുടേയും സാരം മനുഷ്യ നന്മയ്ക്ക് വേണ്ടി അടിസ്ഥാനമാക്കിയുള്ളതാണ്. ഒറ്റക്ക് നില്‍ക്കാനാവുകയെന്ന അവസ്ഥയില്ല. മനുഷ്യവംശം പല വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്നത്തെ അവസ്ഥയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം കലഹിക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് ചെറിയ ജീവിതത്തിനിടയില്‍ മനസ്സിലാക്കാനാവും. ഒരേ മാതാപിതാക്കളില്‍ നിന്നും ഉണ്ടായവരാണെന്നും മണ്ണില്‍ നിന്നാണ് എല്ലാവരുമെന്നും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ഉള്‍പ്പെടുന്ന മലബാറില്‍ നിന്നാണ് പോര്‍ച്ചുഗീസുകാര്‍ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിരോധം നേരിടേണ്ടി വന്നത്. ബ്രിട്ടീഷുകാര്‍ക്കും ഇതേ രീതിയില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നുവെന്ന കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!