

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മുഖ്യ സ്പോണ്സര്ഷിപ്പില് മുക്കം എം എ എം ഒ കോളേജ് ഖത്തര്‍ അലുംനി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ക്യാമ്പസ് ലീഗ് ഖത്തര്‍ (സി എല്‍ ക്യു) പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ സ്റ്റാര്‍സ് ലീഗ് കമ്യുണിറ്റി റിലേഷന്‍സ് തലവന്‍ നാസര്‍ മുബാറക് അല്‍ കുവാരി നിര്‍വഹിച്ചു.

സംഘാടക സമിതി ചെയര്മാന് ആഷ്റഫ് ബ്രില്ല്യന്റ്, കോര്‍ഡിനേറ്റര്‍ ഫാരിസ് ലൂപ് മീഡിയ, കണ്‍വീനര്‍ ഷംസു മുക്കം, പ്രസിഡന്റ് ഇല്യാസ് കെന്‍സാ, സെക്രട്ടറി ഇര്‍ഷാദ് ചേന്നമംഗലൂര്‍, അബ്ബാസ് മുക്കം, നിഷാദ് കെ, ഷാഫി ചെറൂപ്പ, അമീന് കൊടിയത്തൂര്‍ എന്നിവരും സ്റ്റാര്‍സ് ലീഗ് പ്രധിനിധികളും പങ്കെടുത്തു.

ഇന്റര്‍ കോളേജ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നവംമ്പര്‍ 29ന് ഹാമില്ടണ് സ്കൂളില്‍ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
