

ദോഹ: ഖത്തറിന്റെ ചരിത്ര പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ ദേശീയ ചിഹ്നം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്തു.

പുതിയ ചിഹ്നത്തില്‍ ഖത്തറിന്റെ ചരിത്ര ചിഹ്നങ്ങളായ സ്ഥാപകന്റെ വാള്, ഈന്തപ്പനകള്‍, കടല്‍, പരമ്പരാഗത ബോട്ട് എന്നിവയെല്ലാം വെള്ള പശ്ചാത്തലത്തില്‍ ദേശീയ നിറമായ മെറൂണിലാണ് തയ്യാറാക്കിയിരിക്കുന്നത്.

ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ച വീഡിയോയില്‍ 1966 മുതല്‍ ഇന്നുവരെയുള്ള ഖത്തറിന്റെ ദേശീയ ചരിത്രം ചൂണ്ടിക്കാണിക്കുന്നു. ‘ഭൂതകാലം സ്മരണകള്‍ നിര്‍ത്തി വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും വികസനത്തിലേക്കും ഭാവിയിലേക്കുമുള്ള വിപുലമായ യാത്രയുടെ സാക്ഷ്യമാണ് പുതിയ ചിഹ്ന’മെന്ന് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് ജാസിം ബിന്‍ മന്‍സൂര്‍ അല്‍ താനി അഭിപ്രായപ്പെട്ടു.
