Connect with us

Featured

താത്ക്കാലിക കോണ്‍സുലേറ്റ് തുറക്കാന്‍ അനുമതി ചോദിച്ച് ഇസ്രായേല്‍; നിഷേധിച്ച് ഖത്തര്‍

Published

on


അഷറഫ് ചേരാപുരം

ദോഹ: ലോകകപ്പുമായി ബന്ധപ്പെട്ട് താത്ക്കാലിക കോണ്‍സുലേറ്റ് തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട ഇസ്രായേലിനെ നിരസിച്ച് ഖത്തര്‍. ലോകകപ്പ് മത്സരങ്ങള്‍ കാണാനെത്തുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനാണ് താത്ക്കാലിക കോണ്‍സുലേറ്റ് തുറക്കാനുള്ള അനുമതി ഇസ്രായേല്‍ ആവശ്യപ്പെട്ടതെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, ഇസ്രായേലിന്റെ അപേക്ഷ ഖത്തര്‍ നിരസിച്ചതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് നയതന്ത്രതലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഖത്തറുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.

രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ ഫിഫ വഴി ഇസ്രായേല്‍ സമീപച്ചതായും നിര്‍ദേശം ഖത്തര്‍ തള്ളിയതായും ‘അല്‍ അറബി അല്‍ ജദീദ്’ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് വേളയില്‍ എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടി ഖത്തര്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളിലൂടെ ഇസ്രായേല്‍ പൗരന്മാര്‍ക്കും കളി കാണാനെത്താനാവും. മത്സര ടിക്കറ്റുള്ള എല്ലാവര്‍ക്കും ഹയാ കാര്‍ഡ് വഴിയാണ് ഖത്തറിലേക്ക് പ്രവേശനം ലഭിക്കുക.

നവംബര്‍ 20ന് തുടക്കം കുറിക്കുന്ന ലോകകപ്പില്‍ മത്സരിക്കാന്‍ ഇസ്രായേല്‍ ടീമിന് യോഗ്യത ലഭിച്ചിട്ടില്ല.

Advertisement

2008ലെ ഗസ്സ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലുമായുള്ള എല്ലാ അഷറഫ് ചേരാപുരംബന്ധങ്ങളും ഖത്തര്‍ വിച്ഛേദിച്ചത്.



error: Content is protected !!