

കൊച്ചി: കാക്കനാട് സണ്‍റൈസ് ആശുപത്രിയും ബിഎസ്എന്‍എല്ലും സംയുക്തമായി ജീവനക്കാര്‍ക്കുള്ള സൗജന്യ ഓര്‍ത്തോപീഡിക് ആരോഗ്യ പരിശോധന മെഡിക്കല്‍ ക്യാമ്പും മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. എറണാകുളം സൗത്ത് ബിഎസ്എന്‍എല്‍ ഭവനില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം ജീവനക്കാരാണ് ആരോഗ്യ പരിശോധനക്ക് വിധേയരായത്.
സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച എക്‌സ്ട്രാ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുമെന്ന് നേരത്തെ തന്നെ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ പര്‍വീന്‍ ഹഫീസ് അറിയിച്ചിരുന്നു.


സി ജി എച്ച് എസ്സിന് കീഴില്‍ വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണ് സണ്‍റൈസ് ആശുപത്രിയുമായി ചേര്‍ന്ന് ബിഎസ്എന്‍എല്‍ ഓര്‍ത്തോപെടിക് മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സാധ്യമാക്കിയത്. മെഡിക്കല്‍ ക്യാമ്പ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് എല്ലായ്‌പ്പോഴും പ്രയോജനമായിരിക്കുമെന്ന് ഹോസ്പിറ്റല്‍ സി ഇ ഓ സുരേഷ് കുമാര്‍ തമ്പി അറിയിച്ചു. സി ജി എച്ച് എസ്സിനു കീഴില്‍ വരുന്ന മറ്റു സ്ഥാപനങ്ങള്‍ക്ക് ഈ പ്രയോജനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സണ്‍റൈസ് ആശുപത്രിയിലെ സീനിയര്‍ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ശ്രീഹരി ക്യാമ്പിനും ബോധവല്‍ക്കരണ ക്ലാസിനും നേതൃത്വം നല്‍കി. മറ്റു ഹോസ്പിറ്റല്‍ അധികൃതരും ബി എസ് എന്‍ എല്‍ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
