സി പി അബ്ദുല്ല ഹാജി; ജീവിതകാലത്ത് കയ്യൊപ്പ് ചാര്‍ത്തിയ നിഷ്‌കാമ കര്‍മ്മി

Web Desk
1 Min Read

ജീവിതകാലത്ത് നന്മ ചെയ്തവരെ സ്മരിക്കുന്നത് അവര്‍ വിട്ടുപിരിയുമ്പോള്‍ മാത്രമാണ്. എന്നാല്‍ ജീവിച്ചിരിക്കുന്ന നേരം സ്മാരകം തീര്‍ത്തത് ഒരു പക്ഷെ സി പി അബ്ദുല്ല ഹാജിക്കയാണ്.

city exchange

അവികസിതമായ രാമന്തളി പഞ്ചായത്തിലെ ഏറെ തിരക്കേറിയ ഹാജി റോഡിന് പേരിനോടൊപ്പം നാമകരണം ലഭിക്കാനുളള സൗഭാഗ്യം ലഭിച്ചത് ഇന്നലെ അന്തരിച്ച സി പി ഹാജി എന്ന ചുരുക്കപ്പേരില്‍ പതിറ്റാണ്ടുകളോളമായി അറിയപ്പെടുന്ന ചേനോത്ത് പാറമ്മല്‍ അബ്ദുല്ല ഹാജി എന്ന മഹ്ദ് വ്യക്തിക്കാണ്.

രാമന്തളിയെന്ന ഗ്രാമത്തെ പയ്യന്നൂര്‍ പട്ടണവുമായി ബന്ധിപ്പിക്കാന്‍ ചൂളക്കടവില്‍ പാലം നിര്‍മ്മിക്കാന്‍ രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും മുസ്‌ലിം ലീഗ് കമ്മിറ്റിയും നാട്ടുകാരും വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ഫലം കാണാതെ വന്നപ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ഹാജി റോഡ് ക്രോസ് ചെയ്യുന്ന കരിമ്പു വളപ്പിലൂടെ ചുള കടവിനും പുന്നക്കടവിനും ഇടയിലൂടെ റോഡ് നിര്‍മ്മിക്കാമെന്ന് അന്ന് ഭരിക്കുന്ന സര്‍ക്കാര്‍ ഒരു വിഭാഗം ജനങ്ങളെ പാര്‍ശ്വവല്‍കരിക്കാനുള്ള ദുഷ്ട ലാക്കോടെ ചില തല്‍പരകക്ഷികള്‍ വാശി പിടിച്ചു. അവസാനം പുന്നക്കടവ് മൂരിക്കോട് യാഥാര്‍ഥ്യമായി.
അതിന്റെ മറുപടിയായിട്ടായിരുന്നു ഹാജിക്കായുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണ കമ്മിറ്റി രൂപികരിച്ചത്. നിസ്വാര്‍ഥവും നിഷ്‌കളങ്കവുമായ പ്രവര്‍ത്തനത്തെ മുന്‍ നിര്‍ത്തി ‘ഹാജി റോഡ് ‘എന്ന് നാമകരണം ചെയ്തു.

മാത്രമല്ല രാമന്തളിലെ മത- സാമൂഹ്യ- രാഷ്ട്രീയ വിദ്യാഭ്യാസ നഭോമണ്ഡലത്തില്‍ ശക്തമായ നേതൃത്വവും വഹിച്ചു. നൂറ്റാണ്ടുകളോളം ജനഹൃദയങ്ങളില്‍ ജീവിച്ച ഹാജിക്കയെ നെഞ്ചോട് ചേര്‍ത്തു പിടിച്ചവരാണ് ഇന്നാട്ടുകാര്‍. സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്‌നേഹം പിടിച്ചു വാങ്ങിയ ഒരു ഗുരുനാഥന്റെ റോളും കൂടി ഹാജിക്കക്ക് സ്വന്തമാണ്.

- Advertisement -
Ad image

ഏതു കാര്യങ്ങളുടെയും തുടക്കം വന്ദ്യനായ ഹാജിക്ക ഉദ്ഘാടന നിര്‍വ്വഹിച്ചു കൊണ്ടായിരിക്കും. അത് വിജയം വരിച്ച ചരിത്രമെയുള്ളു.

Share This Article
Leave a Comment
error: Content is protected !!