
മലപ്പുറം: പള്ളിക്കാര്യത്തിനിടയിലാണ് ഈ ഇടപ്പള്ളിക്കാരന്‍ ആപ്പിനെ പിടിച്ച് സ്വന്തം ആപ്പിലാക്കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കാര്യക്ഷമമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ് മുഹമ്മദ് മുഖ്താറിനെ സ്വന്തം ആപ് വികസനത്തിലേക്ക് എത്തിച്ചത്.

ഖുര്‍ആന്‍ മുഴുവന്‍ കാണാപ്പാഠം പടിച്ചിട്ടുള്ള മുഖ്താര്‍ മലപ്പുറം മഅ്ദിന്‍ ദഅ്‌വ കോളേജിലെ വിദ്യാര്‍ഥിയാണ്. കലകളുടെ വിവിധ മേഖലകള്‍ പരിചയപ്പെടുത്തുന്നതിനുള്ള ആപ്പാണ് മുഖ്താറിന്റെ തലച്ചോറില്‍ നിന്നും മൊബൈല്‍ സ്‌റ്റോറിലേക്ക് ചാടിയിറങ്ങിയത്.

ഐടി മേഖലയില്‍ തല്‍പരനായ മുഖ്താര്‍ കഴിഞ്ഞ ലോക്ക്ഡൗണിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മാണത്തിന്റെ സാധ്യതകളെക്കുറിച്ചും രീതികളെക്കുറിച്ചും ചിന്തിച്ചത്. പിന്നെ അമാന്തിച്ചു നിന്നില്ല, വ്യത്യസ്ത വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബുകളില്‍ നിന്നുമൊക്കെയായി ആപ്പ് വികസന വിദ്യകള്‍ പഠിച്ചെടുത്തു. ഈ വര്‍ഷം എസ് എസ് എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ഔദ്യോഗികമായി ഉപയോഗിച്ച ‘വിന്നര്‍ പ്ലസ്’ വികസിപ്പിച്ചെടുത്തത് മുഖ്താര്‍ ആയിരുന്നു.

മഅ്ദിന്‍ ദഅ്‌വാ കോളജ് അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയായ മുഖ്താര്‍ മദ്രാസ് യൂണിവേഴ്‌സിറഅറിയില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമാണ്. എറണാകുളം ഇടപ്പള്ളി സ്വദേശികളായ മുഹമ്മദിന്റെയും സുബൈദയുടേയും മകനാണ് മുഖ്താര്‍.
മൊബൈല്‍ ആപ്പ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വന്തം ബ്ലോഗായ https://mukhtharcm.com ലൂടെ മുഖ്താര്‍ വിവരിച്ചിട്ടുണ്ട്.

