
ചെന്നൈ: ആന്റണി സാമി സംവിധാനം ചെയ്ത് വൈറ്റ് ലാമ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് പി രാമനാഥന്‍ നിര്‍മ്മിക്കുന്ന തമിഴ് ആക്ഷന്‍ ചിത്രമാണ് ‘സായം’. വിജയ് വിശ്വ നായകനാകുന്ന ചിത്രത്തില്‍ ഷൈനി നായികയായി അഭിനയിക്കുന്നു. പൊന്‍വണ്ണന്‍, ബോസ് വെങ്കട്ട്, സീത, പ്രിന്‍സ്, തെന്നവന്‍, സെന്തി, എലിസബത്ത്, ബെഞ്ചമിന്‍ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നു. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സായം.

ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ സാലിഗ്രാമത്തിലെ പ്രസാദ് ലേബലില്‍ നടന്നു. സംവിധായകരായ എസ് എ ചന്ദ്രശേഖര്‍, ആര്‍ വി ഉദയകുമാര്‍, സൈരമണി, ജാഗ്വാര്‍ ഗോള്‍ഡ്, നടന്‍ ബോസ് വെങ്കട്ട്, തമിഴ്‌നാട് പ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ഡി എസ് ആര്‍ സുഭാഷ്, നടിമാരായ കീര്‍ത്തന, കോമള്‍ ശര്‍മ്മ, ശസ്വി ബാല, ഗാനരചയിതാക്കള്‍ കമ്പം എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ഗുണാജിയും സോര്‍ഗോയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

സലീമും ക്രിസ്റ്റഫറും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തില്‍ മുത്തു മുനുസ്വാമിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
യുഗഭാരതി, വിവേക, ആന്റണി ദാസന്‍, പൊന്‍ സീമാന്‍ എന്നിവരുടെ വരികള്‍ക്ക് നാഗാ ഉദയന്‍ സംഗീതം നല്‍കിയിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലെ ജാതീയത വളരുമ്പോള്‍ ജീവിതം എങ്ങനെ മാറുന്നു എന്നതിലാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പി ആര്‍ ഒ- കെ എസ് കെ സെല്‍വ, പി ശിവപ്രസാദ്.


