ഡി എന്‍ എ, ഐ പി എസ് ടൈറ്റില്‍ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു

Web Desk
1 Min Read

കൊച്ചി: ഇടവേളയ്ക്കു ശേഷം രണ്ടു ചിത്രങ്ങളുമായി സംവിധായകന്‍ ടി എസ് സുരേഷ്ബാബു ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ‘ ഡി എന്‍ എ, ഐ പി എസ് എന്നീ ചിത്രങ്ങളാണ് ടി എസ് സുരേഷ് ബാബു സംവിധാനം നിര്‍വഹിക്കുന്നത്.

city exchange

രണ്ടു ചിത്രങ്ങളുടേയും ടൈറ്റില്‍ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു. ഈഫ് റിവഞ്ച് ഈസ് ആന്‍ ആര്‍ട്ട്, യുവര്‍ കില്ലര്‍ ഈസ് ആന്‍ ആര്‍ട്ടിസ്റ്റ് എന്ന ടാഗ്ലൈനോടെ അവതരിപ്പിക്കുന്ന ഡി എന്‍ എയാണ് ആദ്യം ചിത്രീകരണം തുടങ്ങുക. ജനുവരി 26ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍് എറണാകുളവും ചെന്നൈയുമാണ്.

അസ്‌കര്‍ സൗദാന്‍ നായകനാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രവീന്ദ്രന്‍, സെന്തില്‍രാജ്, പത്മരാജ് രതീഷ്, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള), അമീര്‍ നിയാസ്, പൊന്‍വര്‍ണ്ണന്‍, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരിനന്ദ, ലക്ഷ്മി മേനോന്‍, അംബിക എന്നിവര്‍ക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു.

- Advertisement -
Ad image

ബാനര്‍- ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- കെ വി അബ്ദുല്‍ നാസര്‍, സംവിധാനം- ടി എസ് സുരേഷ് ബാബു, രചന- എ കെ സന്തോഷ്, എഡിറ്റിംഗ്- ഡോണ്‍ മാക്‌സ്, ചമയം- പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ മേടയില്‍, കല- ശ്യാം കാര്‍ത്തികേയന്‍, കോസ്റ്റ്യും- നാഗരാജന്‍, ആക്ഷന്‍- സ്റ്റണ്ട് സെല്‍വ, പഴനിരാജ്, ഫിനിക്‌സ് പ്രഭു, പബ്ലിസിറ്റി ഡിസൈന്‍സ്- അനന്തു എസ് കുമാര്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!