ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് പഠനം

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ ആരംഭത്തിലെന്ന് പഠനം. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി ജി ഐ എം ഇ ആര്‍) നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്.

city exchange


കുട്ടികളില്‍ മൂന്നാം തരംഗം കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് സിറോ സര്‍വേ പ്രകാരം നടത്തിയ പഠനത്തിലെ വിലയിരുത്തല്‍. പരിശോധന നടത്തിയ കുട്ടികളില്‍ 71 ശതമാനത്തിലും ആന്റി ബോഡി കണ്ടെത്തിയിട്ടുണ്ട്. 2700 കുട്ടികളിലാണ് പി ജി ഐ എം ഇ ആര്‍ പഠനം നടത്തിയതെന്ന് ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു.


ഏകദേശം 69 മുതല്‍ 73 ശതമാനം വരെ കുട്ടികള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശരാശരി 71 ശതമാനം സാമ്പിളുകള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്സിനുകള്‍ ലഭ്യമല്ലെങ്കിലും ആന്റിബോഡികള്‍ വികസിച്ചതിനാല്‍ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image


മഹാരാഷ്ട്രയില്‍നിന്നും ഡല്‍ഹിയില്‍ നിന്നും നടത്തിയ സര്‍വേയില്‍ 50-75 ശതമാനം കുട്ടികളും ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം രൂക്ഷമാകുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം കോവിഡ് പ്രതിരോധ നടപടികള്‍ തുടരണമെന്നും കുത്തിവെയ്പ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!