തുമ്പിയും മുള്ളുകളും

Web Desk
0 Min Read
Common Picturewing

ള്ളില്‍ വന്നിരുന്നൂ തുമ്പി
പൂവെവിടെയെന്നു ചോദിപ്പൂ
പൂവ് കാവുകളിലാണല്ലോ
മുള്ള് മന്ദഹസിക്കുന്നു

city exchange

കാവെല്ലാം മുടിഞ്ഞെന്ന്
തുമ്പിവേദന കൊള്ളവേ
മുള്ളിന്‍ മന്ദഹാസങ്ങള്‍
പൂക്കളായ് വിരിഞ്ഞല്ലോ
മുള്ളെല്ലാം പൂവായ് തോന്നിയ
പണ്ടത്തെയോണ സ്മൃതികളില്‍
വിറകൊണ്ട നേരം ഞാന്‍
മുറുകെ പിടിച്ചു പോയ് മുള്ളില്‍
പൊടിഞ്ഞല്ലോ ചോര,
നീറ്റല്‍ പടര്‍ന്നല്ലോ ഉള്ളം കയ്യിലും
അതിലേറെ നെഞ്ചിന്നുള്ളിലും.

ബക്കര്‍ മേത്തല
Share This Article
Leave a Comment
error: Content is protected !!