അഫ്ഗാനില്‍ നിന്നും പലായനം ചെയ്യുന്നവരെ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്യണമെന്ന് വത്തിക്കാന്‍ പത്രം

Web Desk
1 Min Read

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്യുന്നവരെ സ്വാഗതം ചെയ്യണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് വത്തിക്കാന്‍ പത്രം. എല്‍ ഒസ്സര്‍വറ്റോര്‍ റൊമാനയുടെ വെള്ളിയാഴ്ച പതിപ്പിന്റെ മുന്‍പേജ് ലേഖനത്തില്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഗെയ്ടാനോ വാലിനിയാണ് ഈ ആവശ്യം ഉന്നയിച്ചത്. മാനുഷിക അടിയന്തരാവസ്ഥ ഒഴിവാക്കാന്‍ പാശ്ചാത്യ ലോകം അടിയന്തരമായ നടപടികളിലൂടെ സാഹചര്യം പരിഹരിക്കാനും അഭയാര്‍ഥികളെ സ്വാഗതം ചെയ്യാനും ബാധ്യസ്ഥമാണെന്ന് ലേഖനം എഴുതുന്നു.

city exchange


താലിബാന്‍ പിടിച്ചടക്കിയതോടെ കടുത്ത പ്രതിസന്ധി നേരിടുന്ന അഫ്ഗാനികളെ സഹായിക്കാന്‍ അയല്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കണമെന്ന് യു എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് വക്താവ് ഷബിയ മന്റു ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നവര്‍ക്ക് അഭയം അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


പ്രത്യേക ഉഭയകക്ഷി പദ്ധതികളിലൂടെ അഫ്ഗാന്‍ പൗരന്മാരെ ഒഴിപ്പിക്കന്നതിനെ ഷബിയ മന്റു സ്വാഗതം ചെയ്തു. അടിയന്തിരവും വിശാലവുമായ അന്താരാഷ്ട്ര മാനുഷിക പ്രതികരണത്തിന് പകരമായി ഇതിനെ കാണരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image


അഫ്ഗാനികളില്‍ ഭൂരിപക്ഷം പേര്‍ക്കും സാധാരണ ചാനലുകളിലൂടെ രാജ്യം വിടാന്‍ കഴിയില്ലെന്ന് പറഞ്ഞ അവര്‍ അപകാടവസ്ഥയിലായ അവര്‍ക്കുമുമ്പില്‍ വ്യക്തമായ യാതൊരു മാര്‍ഗ്ഗവുമില്ലെന്നും വിശദീകരിച്ചു.


ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം യു എസ്, നാററോ സേനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരുടെ വീടുകള്‍ ലക്ഷ്യം വെച്ച് താലിബാന്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ പ്രതികാരഭയം വര്‍ധിപ്പിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!