പൊതുഗതാഗതം കൂടുതല്‍ വിപുലമാക്കാന്‍ ദോഹ മെട്രോ വികസനവും വാട്ടര്‍ ടാക്‌സിയും

Web Desk
1 Min Read

ദോഹ: പൊതുഗതാഗത സംവിധാനം വരും വര്‍ഷങ്ങളില്‍ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് വിധേയമാകുന്നു. ദോഹ മെട്രോയ്ക്ക് പുറമേ വാട്ടര്‍ ടാക്‌സികളും ഗതാഗത സൗകര്യത്തിന് രംഗത്തെത്തും.

city exchange

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ തുറമുഖം, വെസ്റ്റ് ബേ, പേള്‍ ഖത്തര്‍, ലുസൈല്‍ വഴി അല്‍ ഖോറുമായി അല്‍ വക്‌റയെ ബന്ധിപ്പിക്കുന്ന എട്ട് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ വാട്ടര്‍ ടാക്‌സികള്‍ക്കുണ്ടാവുക. ാകുമെന്ന് അറബിക് ഡെയ്ലി അല്‍ വതന്‍ ശനിയാഴ്ച പറഞ്ഞു.

നിലവില്‍ മൂന്ന് ലൈനുകളും 37 സ്റ്റേഷനുകളുമുള്ള 76 കിലോമീറ്റര്‍ ശൃംഖലയുള്ള ദോഹ മെട്രോ, മിസൈദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ മേഖലകളിലേക്ക് കൂടി വികസിപ്പിക്കും.

- Advertisement -
Ad image

36 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന മെട്രോ റെയില്‍ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും ആധുനിക റെയില്‍വേ നെറ്റ്വര്‍ക്കുകളില്‍ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായാല്‍ റെഡ്, ഗ്രീന്‍, ഗോള്‍ഡ്, ബ്ലൂ എന്നിങ്ങനെ നാല് ലൈനുകളുള്ള 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശൃംഖലയായിരിക്കും ദോഹ മെട്രോയ്ക്കുണ്ടാവുക.

വിപുലീകരണ പദ്ധതി പ്രകാരം ദോഹ മെട്രോ റെഡ് ലൈന്‍ മിസയിദ് സിറ്റിയിലേക്കും ഗ്രീന്‍ ലൈന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്കും മുഐതര്‍ ഏരിയയിലേക്കും നീട്ടും. കൂടാതെ 2050ഓടെ പുതിയ ബ്ലൂ ലൈന്‍ കൂടി ചേര്‍ക്കും.

Share This Article
Leave a Comment
error: Content is protected !!