

ദോഹ: മാര്‍ച്ച് 18ന് ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 153 റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 149 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ നാലു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1003 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനകം 132 പേര്‍ കോവിഡ് രോഗമുക്തരായി. ഈ സമയത്തിനുള്ളില്‍ മരണം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചവര്‍ എന്നിവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഖത്തറില്‍ കോവിഡ് ബാധിച്ച് ഇതുവരെയായി 677 പേരാണ് മരിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ മൂന്നു പേരാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ 27 പേരാണ് ഇനി ചികിത്സയില്‍ കഴിയുന്നത്.

