ഭാവനയെത്തി അപ്രതീക്ഷിത അതിഥിയായി

Web Desk
1 Min Read

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന വേദിയിലെത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്താണ് ഭവനയെ വേദിയിലേക്ക് ക്ഷണിച്ചത്.

city exchange

പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. വന്‍ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്.

പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേര്‍ന്ന ഭാവന നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും ആശംസകളെന്നും പറഞ്ഞു. ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയതില്‍ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു.

- Advertisement -
Ad image

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാവന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നത്. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകര്‍ പുറത്തുവിട്ടിരുന്നില്ല. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യാതിഥി.

നിശാഗന്ധി തിയേറ്ററില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

തുര്‍ക്കിയില്‍ ഐ എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങില്‍ അതിഥികളാണ്.

Share This Article
Leave a Comment
error: Content is protected !!