‘മലയാളികളുടെ മുഖ്യമന്ത്രി’യെ സ്വീകരിക്കാന്‍ ഖത്തറില്‍ സ്വാഗതസംഘം രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിലെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു. മലയാളികളുടെ മുഖ്യമന്ത്രിയാണ് ഖത്തറിലേക്ക് വരുന്നതെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നിന്ന് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് സ്വാഗതസംഘം രൂപീകരണ യോഗം അഭിപ്രായപ്പെട്ടു.

city exchange

പത്തുവര്‍ഷത്തിനു ശേഷമാണ് കേരള മുഖ്യമന്ത്രി ഖത്തറില്‍ സന്ദര്‍ശനത്തിനെത്തുന്നതെന്നും താന്‍ അദ്ദേഹത്തോട് ഖത്തര്‍ സന്ദര്‍ശിക്കണമെന്ന് നേരത്തെ കണ്ടപ്പോള്‍ ആവശ്യപ്പെട്ടിരുന്നതായും സി വി റപ്പായി പറഞ്ഞു. ജാതി- മത- രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് കേരള മുഖ്യമന്ത്രിക്ക് സ്വീകരണമൊരുക്കാനുള്ള സ്വാഗതസംഘത്തില്‍ എല്ലാവരും പങ്കെടുത്തതെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ കൂട്ടായ്മയാണ് ഇതെന്നും ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേതുമല്ലെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ക്ക് റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ തുടങ്ങി മലയാളി സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!