റവാബി മിനി മാരത്തണ്‍ സീസണ്‍ 3 സമാപിച്ചു

Web Desk
1 Min Read

ദോഹ: റവാബി മിനി മാരത്തണ്‍ സീസണ്‍ 3 ഇതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം രേഖപ്പെടുത്തി വിജയകരമായി സമാപിച്ചു. മുന്‍ രണ്ട് സീസണുകളുടെ വിജയത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ മാരത്തണിന് സമൂഹത്തില്‍ നിന്നും വന്‍ പിന്തുണയും ആവേശകരമായ പ്രതികരണവുമാണ് ലഭിച്ചത്.

city exchange

ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷനും റാവബി സ്‌പോര്‍ട്‌സ് ലീഗും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-നൊപ്പം ചേര്‍ന്ന് സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും സമൂഹപങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിച്ചത്.

മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുള്ള, ഗ്രൂപ്പ് ഡയറക്ടര്‍മാരായ മുഹമ്മദ് സാദിഖ്, ഹാരിസ് തയ്യില്‍, അസോസിയേറ്റ് ഡയറക്ടര്‍ മുഹമ്മദ് സിനാന്‍ എന്നിവരും വിവിധ വകുപ്പ് മേധാവികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

റീട്ടെയില്‍, ഹോള്‍സെയില്‍, ഫുഡ് ആന്റ് ബെവറേജ്, മാനുഫാക്ചറിംഗ്, ട്രേഡിംഗ് തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമുള്ള സംഘടന ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക ഐക്യം, സമൂഹപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിവിധ കമ്മ്യൂണിറ്റി പരിപാടികള്‍ക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കിവരുന്നു. ഇതിലൂടെ ദേശീയ വികസന ലക്ഷ്യങ്ങളിലേക്ക് സാരമായ സംഭാവനയും അവര്‍ നല്‍കുന്നു.

- Advertisement -
Ad image

അല്‍ ഗറാഫ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് റാവബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ അവസാനിച്ച 2 കിലോമീറ്റര്‍ വാക്കത്തോണ്‍ റൂട്ടിലൂടെ ഖത്തര്‍ ദേശീയ കായിക ദിനം സജീവമായി ആചരിക്കാന്‍ പങ്കാളികള്‍ക്ക് അവസരം ലഭിച്ചു.

സ്പാര്‍ക്‌സ്, ലിയാനോ, ഇക്കാ സ്‌പോര്‍ട്ട്, പാര ജോണ്‍, എലിഗന്റ് സ്റ്റാര്‍, സലീം സ്റ്റോര്‍ ട്രേഡിംഗ്, ഇംഗ്ലീഷ് ഗാര്‍ഡന്‍, ഹലീബ, ഫാം ഒലിവിയ, കിച്ചന്‍ സെന്റ്, റാവ, ബലദ്‌ന, നൂജി, റോയല്‍ താജ്, ട്രേഡ്‌മെന്‍ എന്നിവരുടെ പിന്തുണ പരിപാടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മാരത്തണിന്റെ ഭാഗമായും ആഘോഷങ്ങളുടെ ഭാഗമായി റാവബി ഹൈപ്പര്‍മാര്‍ക്കറ്റിലും റാവബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവയുടെ മുന്‍വശത്തുള്ള കഫേ ലൊവെല്ലയിലും പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും കുടുംബങ്ങളെയും പങ്കാളികളെയും ആഘോഷത്തില്‍ കൂടുതല്‍ പങ്കെടുപ്പിക്കാനും ഇതിലൂടെ സാധിച്ചു.

Share This Article
Leave a Comment
error: Content is protected !!