സൈബര്‍ പാര്‍ക്കില്‍ പുതിയ ഐ ടി കമ്പനി കൂടി

Web Desk
1 Min Read
DCIM100MEDIADJI_0126.JPG

കോഴിക്കോട്: ബെംഗളുരു ആസ്ഥാനമായ ഐ ടി കമ്പനിയായ ഹെക്സ്വെയ്ല്‍ ഇന്ററാക്ടീവ് കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, വെബ്, ഐ ടി സര്‍വീസ് രംഗത്ത് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് കമ്പനി കോഴിക്കോട്ടേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്.

city exchange

പാരിസണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദലി, ബെംഗളുരുവിലെ എമ്പയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ പി സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹെക്സ് വെയ്ല്‍ എം ഡി മസൂദ് മുഹമ്മദ്, ഓപറേഷന്‍സ് ഹെഡ് ജില്‍ജില്‍ ഗോവിന്ദ്, ക്രിയേറ്റീവ് ഡയറക്ടര്‍ ജോബി തോമസ്, സൈബര്‍പാര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ ബിജേഷ് അധികാരത്ത്, കാഫിറ്റ് പ്രസിഡന്റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!