സൗദിയിലെ തായിഫില്‍ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

Web Desk
1 Min Read

ദോഹ: സൗദി അറേബ്യയിലെ തായിഫ് ഗവര്‍ണറേറ്റില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

city exchange

നേരത്തെ, സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ നടത്തിയ പ്രസ്താവനയില്‍ തായിഫ് ഗവര്‍ണറേറ്റില്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അറിയിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സംഭവത്തില്‍ നാശനഷ്ടമുണ്ടായി.

സാധാരണക്കാരുടെ ജീവന് യാതൊരു പരിഗണനയും നല്‍കാത്തതും ‘ലജ്ജാകരവുമായ’ ആക്രമണവുമാണ് സംഭവമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെയുള്ള വ്യക്തമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ആക്രമണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ഖത്തര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത, താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന നിയമാനുസൃതമായ എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കുമെന്നും ഖത്തര്‍ വ്യക്തമാക്കി.

- Advertisement -
Ad image

സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) അംഗരാജ്യങ്ങളുടെയും കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!