
ദോഹ: സ്വകാര്യ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ കേരള കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷിന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്‍കാസ് രക്ഷാധികാരി കെ കെ ഉസ്മാന്‍, ഭാരവാഹികളായ വി എസ് അബ്ദുല്‍ റഹ്മാന്‍, അന്‍വര്‍ സാദത്ത്, ശ്രീജിത്ത് എസ് നായര്‍, അഷറഫ് വടകര, ഈപ്പന്‍ തോമസ്സ്, മനോജ് കൂടല്‍, മുജീബ് വലിയകത്ത്, ജിഷ ജോര്‍ജ്ജ്, ഷംസുദ്ദീന്‍ ഇസ്മായില്‍, ഷെമീര്‍ പുന്നൂരാന്‍, ഷിബു സുകുമാരന്‍, ഷാഹിന്‍ മജീദ്, ഫാസില്‍ അബൂബക്കര്‍, എഡ്’വിന്‍ സെബാസ്റ്റ്യന്‍, അനില്‍ കുമാര്‍, സര്‍ജിത്ത് കുട്ടംപറമ്പത്ത്, കെ ബി ഷിഹാബ്, ബിനു ചന്ദ്രന്‍, ബാബു കേച്ചേരി, ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ്, കൂടാതെ വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യൂത്ത് വിംഗ്- ലേഡീസ് വിംഗ് പ്രവര്‍ത്തകരും അടക്കം നൂറ് കണക്കിന് ഇന്‍കാസ് പ്രവര്‍ത്തകര്‍ മന്ത്രിയെ സ്വീകരിക്കുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.
