കാന്‍ ചലച്ചിത്രമേളയില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 7 ചിത്രങ്ങള്‍

Web Desk
1 Min Read

ദോഹ: കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2026 പതിപ്പില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പിന്തുണ നല്‍കിയ ഏഴ് സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക മത്സരവിഭാഗം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ഈ ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്.

city exchange

ഇത് സിനിമയുടെ വിജയം മാത്രമല്ലെന്നും ധൈര്യമായും യഥാര്‍ഥവുമായ കഥപറച്ചിലിന്റെ പ്രാധാന്യം ലോകത്തോട് ഓര്‍മ്മപ്പെടുത്തുന്ന നിമിഷമാണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഒ ഫാത്ത്മ ഹസ്സന്‍ അല്‍റിമൈഹി വ്യക്തമാക്കി. അസ്ഥിരതയും വിഭജനവും നിറഞ്ഞ ലോകത്ത് സാംസ്‌കാരിക ബന്ധങ്ങള്‍ പ്രത്യാശയുടെ പ്രകാശമായി തുടരുന്നു,വെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരവിഭാഗത്തില്‍ ഫ്രാന്‍സ്, യു എസ്, ഇറ്റലി, ബെല്‍ജിയം എന്നിവയുടെ സംയുക്ത നിര്‍മ്മാണമായ പാരലല്‍ ടെയില്‍സ് ശ്രദ്ധ നേടുന്ന ചിത്രം. ഇരട്ട ഓസ്‌കര്‍ ജേതാവായ അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഇസബെല്‍ ഹപ്പര്‍ട്ട്, വിന്‍സെന്റ് കാസല്‍, കാതറിന്‍ ഡിന്യൂവെ എന്നിവര്‍ അഭിനയിക്കുന്നു.

അണ്‍ സെര്‍ട്ടയിന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ രകന്‍ മയാസിയുടെ യസ്റ്റര്‍ഡേ, ദി ഐ ഡിഡിന്റ് സ്ലീപ്, ലൈല മറക്ചിയുടെ സ്‌ട്രോബറീസ്, ക്ലെമെന്റൈന്‍ ഡുസബ്ജംബോയുടെ ബെന്‍ ഇമാന എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ ശക്തമായ കഥാപശ്ചാത്തലങ്ങളിലൂടെ മനുഷ്യബന്ധങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളും അവതരിപ്പിക്കുന്നു.

- Advertisement -
Ad image

ഡയറ്‌ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തില്‍ സംപോട്ട് ചിദ്ഗസോണ്‍പോംഗ്‌സെയുടെ 9 ടെംപിള്‍സ് ടു ഹെവന്‍, ബ്രൂണോ ഡുമോണ്ടിന്റെ റെഡ് റോക്ക്‌സ് ക്രിട്ടിക്‌സ് വിഭാഗത്തില്‍ സാറാ ഇസ്ഹാഖിന്റെ ദി സ്‌റ്റേഷന്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

Share This Article
Leave a Comment
error: Content is protected !!