സി കെ മേനോന്‍ ട്രസ്റ്റ് രൂപീകരിക്കും: ജെ കെ മേനോന്‍

Web Desk
2 Min Read

തൃശൂര്‍: മനുഷ്യ മനസുകളിലേക്ക് നടന്നടുത്ത അഡ്വ. സി കെ മേനോന്റെ ഭാഷ ഹൃദയത്തിന്റേതായിരുന്നുവെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സി കെ മേനോന്റെ മൂന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് മേനോന്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ബിസിനസ് മേഖലയില്‍ വ്യാപൃതരായ ഒരുപാടുപേരുണ്ടെങ്കിലും കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗത്ത് ഒരു പണത്തൂക്കം മുന്നിലായിരുന്നു സി കെ മേനോന്റെ സ്ഥാനം. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുമ്പോഴും എളിമയുടെ തെളിമയില്‍ നിലയുറപ്പിച്ച വേറൊരാളെ കാണാന്‍ കഴിയില്ല. ജീവിതയാത്രയില്‍ വിജയിക്കാനാഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നില്‍ മാതൃകയാകേണ്ട ഒന്നായി അദ്ദേഹത്തിന്റെ ജീവിതത്തെ കാണണം. നന്മയുടെ വിളനിലമായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് സി കെ മേനോന്‍ പഠിപ്പിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ദാനശീലത്തിന്റെ അടയാളവാക്യമായിരുന്നു സി കെ മേനോനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും സ്വന്തം ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പുള്ളയാളായിരുന്നു മേനോനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുസ്മരിച്ചു.

- Advertisement -
Ad image

കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, അനുസ്മരണ സമിതി പ്രസിഡന്റും മുന്‍മന്ത്രിയുമായ എം എം ഹസന്‍, എ ബ എന്‍ കോര്‍പറേഷന്‍ എം ഡിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറും സി കെ മേനോന്റെ മകനുമായ ജെ കെ മേനോന്‍ എന്നിവര്‍ സംസാരിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ എം കെ ഹരിദാസ് സ്വാഗതവും കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ നന്ദിയും പറഞ്ഞു.

അഡ്വ. സി കെ മേനോന്‍ തുടങ്ങിവച്ച സത്കര്‍മ്മങ്ങള്‍ തുടരാനായി അമ്മ ജയശ്രീ മേനോന്റെ നിര്‍ദ്ദേശാനുസരണം സി കെ മേനോന്‍ മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിക്കുമെന്ന് മകനും എ ബി എന്‍ കോര്‍പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജെ കെ മേനോന്‍ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ നിരവധി സഹായങ്ങള്‍ക്കൊപ്പം സാമൂഹിക മേഖലയിലും ധനസഹായം നല്‍കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ബിസിനസ് ചെയ്ത് പണം സമ്പാദിക്കുകയെന്നതിലുപരി തന്റെ കൈയിലുള്ള ധനം കൊണ്ട് ആവശ്യക്കാരനെ സഹായിക്കുകയെന്നതിലായിരുന്നു സി കെ മേനോന്‍ സന്തോഷം കണ്ടെത്തിയിരുന്നതെന്നും ജെ കെ മേനോന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!