

ദോഹ: ഖത്തര്‍ കെ എം സി സി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റിയുടെ 2022- 2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. തുമാമയിലെ കെ എം സി സി ഹാളില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഈസ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു. അസീസ് വെണ്ടല്ലൂര്‍, ഷംനാദ് എടയൂര്‍, കെ എം സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, ജില്ലാ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, നാസര്‍ കാരക്കാടന്‍, മദനി വളാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫിസര്‍മാരായ സവാദ് വെളിയംകോട്, നിയാസ് ഏറനാട് എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ചടങ്ങില്‍ കോവിഡ്കാല സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആതുര സേവനമേഖലയില്‍ ജോലി ചെയ്യുന്ന കെ എം സി സി പ്രവര്‍ത്തകരേയും പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ മികച്ച സംഘടന പ്രവര്‍ത്തനം നടത്തിയ പ്രവര്‍ത്തകരേയും ആദരിച്ചു.
അബൂബക്കര്‍ തയ്യില്‍ (പ്രസി), ഷംനാദ് കെ പി, അബ്ദുല്‍ റഷീദ് കെ പി, അബ്ദുല്‍ ബഷീര്‍, ഷംസു കക്കഞ്ചിറ, (വൈസ് പ്രസി), ഇബ്രാഹിം കല്ലിങ്ങല്‍ (ജന സിക്ര), നിസാര്‍ തറക്കല്‍, അജ്നാസ് ആലുങ്ങല്‍, ബഷീര്‍ വി പി, ഷുഹൈബ് കട്ടികുളങ്ങര (ജോ സെക്ര), ജാബിര്‍ കൈനിക്കര (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.

