വ്യാജ ഡോക്ടര്‍മാര്‍ക്കും അനധികൃത ക്ലിനിക്കുകള്‍ക്കുമെതിരെ ബഹ്‌റൈന്‍ നടപടി കടുപ്പിക്കുന്നു

Web Desk
1 Min Read

മനാമ: ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍മാര്‍ക്കും അനധികൃത ക്ലിനിക്കുകള്‍ക്കുമെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് വര്‍ഷം വരെ തടവും 5,000 ദിനാര്‍ പിഴയും ലഭിക്കാവുന്ന പുതിയ നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന് സമര്‍പ്പിച്ചു.

city exchange

ലൈസന്‍സില്ലാതെ ചികിത്സ നടത്തുക, ആരോഗ്യ പ്രവര്‍ത്തകരാണെന്ന് നടിച്ച് ആള്‍മാറാട്ടം നടത്തുക, വ്യാജ പരസ്യങ്ങള്‍ നല്‍കുക എന്നിവ പുതിയ നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടുകെട്ടാനും അധികാരം നല്‍കുന്ന ഈ ബില്ല് ചൊവ്വാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

പാരാമെഡിക്കല്‍ ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ എല്ലാവര്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ യോഗ്യതയില്ലാത്തവരുടെ ചികിത്സ മൂലം രോഗികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!