
മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയ സയ്യിദ് അബ്ദുല്‍ഖാദിര്‍ ഐദറൂസ് മുത്തുകോയ തങ്ങള്‍ക്ക് (എളങ്കൂര്‍ തങ്ങള്‍) ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഐ സി എഫ് നേതാക്കള്‍ സ്വീകരണം നല്‍കി. താനൂര്‍ സിദ്ധീഖിയ കോളേജ് പ്രചരണാര്‍ഥം എത്തിയ അദ്ദേഹം ഡിസംബര്‍ 15 വരെ ബഹ്‌റൈനില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, നസീഫ് അല്‍ ഹസനി, അസ്‌കര്‍ താനൂര്‍, സിദ്ദീഖ് മാസ് നേതൃത്വം നല്‍കി.
