അറബിക്, അമേരിക്കന്‍ ഫ്യൂഷന്‍ വിഭവങ്ങളുമായി ടീ ടൈം ഗ്രൂപ്പ് ഫെസ്റ്റിവല്‍ സിറ്റിയില്‍

Web Desk
1 Min Read

ദോഹ: ചായയുടെ രുചിപ്പെരുമയുമായി സ്വദേശികളുടേയും വിദേശികളുടേയും മനം കവര്‍ന്ന ഖത്തറിലെ പ്രമുഖ കഫേ ബ്രാന്‍ഡായ ടീ ടൈം ഗ്രൂപ്പിന്റെ 56-ാമത് ശാഖ ഫെസ്റ്റിവല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പിന്റെ ‘പ്രീമിയം’ വിഭാഗത്തിലെ ആറാമത് ശാഖയാണ് ദോഹ ഫെസ്റ്റിവല്‍ സിറ്റി സൗത്ത് ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

city exchange

ഖത്തറിലെ സാമൂഹ്യ- സാംസ്‌കാരിക- വാണിജ്യ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ കരീം, സ്വദേശികളായ ബിസിനസ് പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജമാല്‍ നാസര്‍ അല്‍ കഅബി ഉദ്ഘാടനം നിര്‍വഹിച്ചു. വിഭവ വൈവിധ്യത്തോടെ വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഖത്തറിലെ ഭക്ഷണപ്രേമികളുടെ നാവില്‍ ഇടംപിടിച്ച ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിനുള്ള വില്ലാജിയോ മാള്‍, സിറ്റി സെന്റര്‍, ലുസൈല്‍ ക്രെസെന്റ് പാര്‍ക്ക്, ലുസൈല്‍ മെറീന, സല്‍വാ റോഡ് എന്നിവിടങ്ങളിലെ മറ്റ് ബ്രാഞ്ചുകള്‍ ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചവയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സ്വദേശികളുടേയും വിദേശികളുടേയും പ്രിയങ്കരമായ ബ്രാന്‍ഡായി മാറിയ ടീ ടൈം ഗ്രൂപ്പ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ടീ ടൈം ഗ്രൂപ്പിന്റെ ജനകീയത അടയാളപ്പെടുത്തുന്നവയാണ്.

സവിശേഷമായ ചായയോടൊപ്പം അറബിക്, അമേരിക്കന്‍ ഫ്യൂഷന്‍ വിഭവങ്ങളാല്‍ ധന്യമായ പ്രീമിയം മെനു എല്ലാതരം ഭക്ഷണപ്രിയരേയും തൃപ്തിപ്പെടുത്തി ഇതിനോടകം സ്വീകാര്യത നേടിയിരിക്കുന്നു. ഖത്തറിലെ കലാ കായിക സാംസ്‌കാരിക മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയാണ് ടീ ടൈം ഗ്രൂപ്പ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!