പാലക്കാട് ജില്ലയില്‍ 7300 വിദ്യാര്‍ഥികള്‍ക്ക് പിഗ്ഗി ബാങ്ക് കോയിന്‍ ബോക്സുകള്‍ നല്‍കി ശബരി ഗ്രൂപ്പ്

Web Desk
1 Min Read

പാലക്കാട്: ശബരി ഗ്രൂപ്പിന്റെ ഭാഗമായ ശബരി ചാരിറ്റബ്ള്‍ ട്രസ്റ്റ് വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനു ലക്ഷ്യമിട്ട് നടപ്പാക്കിയ പിഗ്ഗി ബാങ്ക് കോയിന്‍ ബോക്സ് പദ്ധതി വിളയന്‍ ചാത്തന്നൂര്‍ ശബരി വി എല്‍ എന്‍ എം യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്തു.

city exchange

പിങ്കി ബാങ്ക് കോയിന്‍ ബോക്സുകളുടെ വിതരണവും സ്റ്റുഡന്റ് ഡെവലപ്മെന്റ് രജിസ്റ്ററിന്റെ പ്രകാശനവും ശബരി ഗ്രൂപ്പിന്റേയും ചാരിറ്റബ്ള്‍ ട്രസ്റ്റിന്റേയും ചെയര്‍മാന്‍ പി ശശികുമാര്‍ നിര്‍വഹിച്ചു. ജില്ലയില്‍ ഗ്രൂപ്പിനുള്ള സ്‌കൂളുകളില്‍ വിളയന്‍ ചാത്തന്നൂര്‍, കല്ലുവഴി, പള്ളിക്കുറുപ്പ് ഹൈസ്‌കൂള്‍, പള്ളിക്കുറുപ്പ് ഹയര്‍ സെക്കന്‍ഡറി, അടയ്ക്കാപ്പുത്തൂര്‍ ഹൈസ്‌ക്കൂള്‍, അടയ്ക്കാപ്പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി എന്നീ ആറ് സ്‌കൂളുകളിലെ 7300 വിദ്യാര്‍ഥികള്‍ക്കാണ് പിഗ്ഗി ബാങ്ക് കോയിന്‍ ബോക്സുകള്‍ വിതരണം ചെയ്തത്.

ഓരോ പിഗ്ഗി ബാങ്ക് കോയിന്‍ ബോക്സിലും നൂറു രൂപ വീതം സമ്മാനമായി നിക്ഷേപിച്ചിരുന്നു. പദ്ധതി ഉദ്ഘാടനത്തോടൊപ്പം ജില്ലയിലെ ആദ്യത്തെ സയന്‍സ് പാര്‍ക്ക് പള്ളിക്കുറുപ്പ് ശബരി എച്ച് എസ് എസില്‍ മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!