നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
0 Min Read


ദുബൈ: റാസല്‍ഖൈമയിലെ ഒരു ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ ബാലനും വീട്ടു ജോലിക്കാരിയെയും മരിച്ച നിലയില്‍ കണ്ടെത്തി.
മുവൈരിദ് മേഖലയിലെ ഒരു ഹോട്ടലിന്റെ നീന്തല്‍ക്കുളത്തിലാണ് നാലുവയസ്സുള്ള സ്വദേശി ബാലനും 23 വയസ്സുള്ള എത്യോപ്യന്‍
വീട്ടുജോലിക്കാരിയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. റാസല്‍ഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഹോട്ടലില്‍ നാലു ദിവസത്തെ താമസത്തിനായി അബുദബിയില്‍ നിന്ന്
കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവര്‍. സംഭവം നടന്ന ദിവസം രാത്രി എട്ടു മണിയോടെ ഹോട്ടലിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന അതിഥികളില്‍ ഒരാളാണ് നീന്തല്‍ക്കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടത്.ഹോട്ടലിലെ ജീവനക്കാരിലൊരാള്‍ കുളത്തിലിറങ്ങി മൃതദേഹങ്ങള്‍ കരയില്‍ എത്തിക്കുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!