ദര്‍ശനം ഗ്രന്ഥശാലയില്‍ ഏറനാടന്‍ വിത്തുകള്‍

Web Desk
1 Min Read

കോഴിക്കോട്: കൃഷിക്കാര്‍ കാത്തിരുന്ന ഏറനാടന്‍ വിത്തുകളുമായി സുരേഷ് മലയാളി ദര്‍ശനം ഗ്രന്ഥശാലയില്‍ എത്തി. വിത്തു വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എം പി ഹമീദ് ദര്‍ശനം കാര്‍ഷി വേദി കണ്‍വീനറും ഹരിത കേരളം ന്യൂസ് മാനേജിംഗ് എഡിറ്ററുമായ ബെന്നി അലക്‌സാണ്ടര്‍ക്ക കൈമാറി നിര്‍വ്വഹിച്ചു.

city exchange

കൃഷിക്കാരായ ശോഭാ നായര്‍, മിനി ജോസഫ്, ദര്‍ശനം ഹരിതം ഗ്രൂപ്പ് കണ്‍വീനര്‍ ശശി മാസ്റ്റര്‍, കെ എം ശ്രീനിവാസന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

വിത്തു വിതരണത്തോടൊപ്പം കാര്‍ഷിക അറിവുകള്‍ പകര്‍ന്നുള്ള ക്ലാസുകള്‍ സുരേഷ് മലയാളി കൈകാര്യം ചെയ്തു. ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും സജികുമാര്‍ മുളുകുളം നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!