സ്‌നേഹപ്പെരുമയുടെ അതിമധുരവുമായി ഇഹ്തിറാം സൗഹൃദ ഇഫ്താര്‍ സംഗമം

Web Desk
2 Min Read

പയ്യന്നൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പയ്യന്നുര്‍ മുന്‍സിപ്പാല്‍ കമ്മിറ്റി സംഘടിപ്പിച്ച നടത്തിയ ‘ഇഹ്തിറാം സൗഹൃദ സംഗമം 2023’ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. മുനിസിപ്പല്‍ പരിധിയിലെ മത- സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക- വ്യാപാര- മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി നവ്യാനുഭവമായി.
എല്ലാ മതവും സ്‌നേഹം മാത്രമാണ് പഠിപ്പിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള പറഞ്ഞു.

city exchange

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഒരമ്പലത്തിലും ചെറിയ കല്ലു പോലും വീഴരുതെന്നും ഒരു അമുസ്‌ലിമിന്റെ മനസ് വേദനിക്കുന്നതൊന്നും ചെയ്യരുതെന്നുമുള്ള പ്രഖ്യാപനം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ആയിരുന്ന പാണക്കാട് ശിഹാബ് തങ്ങളില്‍ നിന്നായിരുന്നു ഉണ്ടായത്. കേരളം മതേതരത്വത്തിന്റെ മണ്ണാണ്. പരസ്പരം ജാതി മതങ്ങള്‍ക്കപ്പുറം സ്‌നേഹിക്കാനാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 14 ദിവസങ്ങളില്‍ 14 ജില്ലകളില്‍ നടത്തിയ സൗഹൃദ സന്ദേശയാത്രക്ക് നാനാ ജാതി മതങ്ങളുടെയും പരിപൂര്‍ണ്ണ സഹകരണവും സന്തോഷവും ഏറ്റുവാങ്ങിയ കാര്യവും സ്മരിച്ചു. തങ്ങള്‍ ആരംഭിച്ച മഹത്തരവും മാതൃകാപരവുമായ സംഗമത്തിന്റെ ചുവടുപിടിച്ചുകൊണ്ട് പയ്യന്നൂര്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തിയ സൗഹൃദ ഇഫ്താര്‍ സംഗമത്തെ അഭിനന്ദിച്ചു.

അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷിക്കുന്നവന്‍ എന്നില്‍പ്പെട്ടവനല്ലെന്നും
‘ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക,
ആകാശത്തുള്ളവന്‍ നിന്നോട് കരുണ കാണിക്കും’ എന്ന മുഹമ്മദ് നബിയുടെ മഹദ് വചനങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

- Advertisement -
Ad image

മുനിസിപ്പല്‍ പ്രസിഡന്റ് വി കെ ഷാഫി അധ്യക്ഷത വഹിച്ചു. എം നാരായണന്‍ കുട്ടി, കെ കെ അഷ്റഫ് ,ഷജീര്‍ ഇക്ബാല്‍, സജിത്ത് ലാല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നുര്‍ യൂണിറ്റ് പ്രസിഡണ്ട് വിജയകുമാര്‍, മീഡിയ ഫോറം പ്രസിഡണ്ട് പി രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനിസിപ്പല്‍ സെക്രട്ടറി ഫായിസ് കവ്വായി സ്വാഗതവും എ എം നിസാര്‍ നന്ദിയും പറഞ്ഞു.

ഫാ. ലിന്റോ സ്റ്റാന്‍ലിന്‍, ഭാഗവത ആചാര്യന്‍ ബ്രഹ്മശ്രീ വച്ചര്‍ വാധ്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഷമീര്‍ വാഫി കരുവാരക്കുണ്ട്, ബഷീര്‍ സഖാഫി, ഷമീര്‍ ഖാസിമി, ഷമീല്‍ തലശ്ശേരി, എം ഹസ്സന്‍ കുട്ടി എന്നിവര്‍ സൗഹൃദ ഇഫ്താര്‍ സന്ദേശം നല്‍കി.

മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍ മണ്ഡലം നേതാക്കളായ എ പി ഹാരിസ്, വി കെ പി ഇസ്മായില്‍, ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം എസ് ഷുക്കൂര്‍ ഹാജി, പോഷക സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.

എം അബ്ദുള്ള, ടി പി അബ്ദുല്‍ ഖാദര്‍, എം ടി പി അബ്ദുറഹ്മാന്‍, കെ ഖലീല്‍, സലാം എ പി, പി ബഷീര്‍, കൊച്ചന്‍ ലത്തീഫ്, എസ് ഹാരിസ്, മുഹമ്മദ് റാഫി പാലത്തറ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!