

കുന്ദംകുളം: ഡിസംബറില്‍ മലപ്പുറത്ത് കെ എന്‍ എം മര്‍കസുദ്ദഅവ സംഘടിപ്പിക്കുന്ന 10-ാമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിനും മറ്റു സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനശേഖരണമായ 10 രൂപ 10 മിനുറ്റ് പദ്ധതിയുടെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം കുന്ദംകുളം ശാഖയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം അബ്ദുല്‍ ജബ്ബാര്‍ സാഹിബ് നിര്‍വഹിച്ചു.

ജില്ലയിലെ മുഴുവന്‍ ശാഖകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ആര്‍ എ മുഹമ്മദ് മുസ്തഫ കേച്ചേരി ചാവക്കാട് മണ്ഡലം സെക്രട്ടറി അബ്ദുസ്സലാം വെള്ളറക്കാട്, കുന്ദംകുളം ശാഖ ട്രഷറര്‍ എഞ്ചിനിയര്‍ അബു സാഹിബ് എന്നിവര്‍ പ്രസംഗിച്ചു.
